മണ്ണാര്‍ക്കാട്: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ ഒന്നാം വാര്‍ഷി കം വിപുലമായി ആഘോഷിച്ചു.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സാധാ രണ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റിക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.അര്‍ബണ്‍ ഗ്രാമീ ണ്‍ സൊസൈറ്റി നഗരസഭയിലെ അറുപത് വയസ്സ് കഴിഞ്ഞ ആശ്രിത രില്ലാത്ത വിധവകളായ അമ്മമാര്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമന്‍ പെന്‍ഷന്‍ പദ്ധതിയുടെ വിതരണോദ്ഘാടനവും ചെയര്‍മാന്‍ നിര്‍വ ഹിച്ചു.യുജിഎസിലെ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാര വിതര ണം നടന്നു.രണ്ടു ഉപഭോക്താക്കളില്‍ നിന്നുള്ള നിക്ഷേപവും വേദി യില്‍ സ്വീകരിച്ചു.സാഹിത്യകാരന്‍ കെപിഎസ് പയ്യനടം മുഖ്യാതി ഥിയായി.നഗരസഭാ കൗണ്‍സിലര്‍മാരായ ബാലകൃഷ്ണന്‍, മാസിത സത്താര്‍, ഹംസ കുറവണ്ണ, ഷഫീഖ് റഹ്മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി രമേഷ് പൂര്‍ണിമ,യുജിഎസ് മാനേജിങ് ഡയറക്ടര്‍ അജിത്.പി.കെ,ഡയറക്ടര്‍മാരായ ദീപക്, അഭിലാഷ്,സുധ ദേവി, സവിത, വിജയകുമാര്‍, സജിത തുടങ്ങിയവര്‍ പങ്കെടുത്തു.കലാവിരുന്നും ഉണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!