മണ്ണാര്‍ക്കാട്: നിര്‍ദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈ വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്ന വര്‍ക്ക്ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും ലഭ്യ മാക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഗൗരവതരമായ വിഷയത്തില്‍ സത്വര നടപടി സ്വീക രിക്കണം. എന്‍എച്ച്-66 നായി ജില്ലയിലെ ഭൂമി ഏറ്റെടുക്കുന്നത് സംബ ന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം വിജ്ഞാപനം മെയ് 31-ന് പുറപ്പെടുവിക്കുകയുണ്ടായി. മണ്ണാര്‍ക്കാട് താലൂക്കില്‍ അ ലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ച മ്പാറ, കരിമ്പ പഞ്ചായത്തുകളിലായി വിവിധ വില്ലേജ് ഓഫീസുക ളുടെ പരിധിയില്‍പ്പെടുന്ന ഒട്ടേറെ സര്‍വ്വേ നമ്പറുകളിലായി ആയിര ക്കണക്കിന് ആളുകളുടെ വീടും പുരയിടവും കൃഷിസ്ഥലവും ഉള്‍ പ്പെടുന്ന ഭൂമി ഏറ്റെടുക്കല്‍ ഭീഷണിയിലാണ്.
പ്രസ്തുത വിജ്ഞാപനത്തില്‍ നിര്‍ദ്ദിഷ്ട ഹൈവേയുടെ വ്യക്തമായ അ ലൈന്‍മെന്റ് ലഭ്യമല്ല. ഏറ്റെടുക്കാന്‍ പോകുന്ന ഭൂമിയുടെ വ്യക്തമാ യ അതിരുകളും മറ്റു വിവരങ്ങളും ഈ വിജ്ഞാപനത്തില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ല.ബന്ധപ്പെട്ട അധികാരി കളില്‍ നിന്നും യാതൊരു വിവരവും ഇതുസംബന്ധിച്ച് ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആക്ഷേ പ ങ്ങളുണ്ടെങ്കില്‍ ജൂണ്‍ 21നകം പരാതി സമര്‍പ്പിക്കണമെന്ന് വിജ്ഞാ പനത്തില്‍ പറയുന്നു. ഹൈവേയുടെ അതിരും അലൈന്‍മെന്റും ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണവും വ്യക്തമാകാത്തതിനാല്‍ ഇതിലുള്‍പ്പെടുന്ന സര്‍വ്വേ നമ്പരുകളിലെ ആരുടെയൊക്കെ, എത്ര ഭൂമിയും വീടും നഷ്ടമാകുമെന്ന് ഇതുവരെയും അറിയാന്‍ കഴി ഞ്ഞിട്ടില്ല.
ആയതിനാല്‍ ഇനിയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആക്ഷേ പവും പരാതിയും ഉന്നയിക്കുക സാദ്ധ്യമല്ല.മേല്‍പ്പറഞ്ഞ സര്‍വ്വേ ന മ്പറുകള്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ കൈവശക്കാര്‍ ഭീതിയിലാണ്. കൃ ത്യമായ അലൈന്‍മെന്റും ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിവര ങ്ങളും പ്രസിദ്ധപ്പെടുത്തിയതിനു ശേഷം മാത്രമേ ആക്ഷേപങ്ങളു ന്നയിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാന്‍ പാടുള്ളുവെന്നും ജനങ്ങള്‍ ഉന്നയിക്കുന്ന പരാതികളില്‍ തീര്‍പ്പുണ്ടായാല്‍ മാത്രമേ ഏ റ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാകാനാകൂവെന്നും യോഗം ആവ ശ്യപ്പെട്ടു.ജില്ലാസെക്രട്ടേറിയറ്റ് അംഗം പി കെ ശശി ഡിസി തീരുമാന ങ്ങളും ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ ട്ടും അവതരിപ്പിച്ചു. കെഎന്‍ സുശീല അധ്യക്ഷയായി.