മണ്ണാര്‍ക്കാട് : ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ക്ക്. അറബി ഭാഷക്ക് നല്‍കിയ സേവനവും സംഭാവനയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്ന ത്.സ്വാതന്ത്ര്യ സമര സേനാനി കൊട്ടോമ്പാറ മൊകാരിയുടെയും പാലക്കല്‍ ഫാത്തിമയുടെയും മകനായി 1947 ഡിസംബര്‍ മൂന്നി നാണ് ജനനം. . വേങ്ങര പറമ്പത്ത് കുഞ്ഞിമരക്കാര്‍ മുസ്ലിയാരു ടെയും കുമരംപുത്തൂര്‍ എന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെയും നേതൃത്വത്തില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. 1973 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കുമരംപുത്തൂര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരായിരുന്നു. എടേരം ജുമാ മസ്ജിദില്‍ അധ്യാപനം നടത്തിയതിന് ശേഷം പൊട്ട ച്ചിറ അന്‍വരിയ്യയില്‍ അദ്ധ്യാപകനായും പിന്നീട് പ്രിന്‍സിപ്പാലായും സേവനം ചെയ്തു. അതിന് ശേഷം 1996 മുതല്‍ പാലക്കാട് ജാമിയ ഹസനിയ്യയുടെ പ്രിന്‍സിപ്പാലായി സേവനം അനുഷ്ടിച്ച് വരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുന്നി ജംഇയ്യത്തുല്‍ ഉലമാ പാലക്കാട് ജില്ലാ പ്രസിഡന്റ്, ഒറ്റപ്പാലം ഇശാ അത്ത്, കരിമ്പ ദാറുല്‍ ഹസനാത്ത്, മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാര്‍ എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, കൊമ്പം മര്‍കസുല്‍ ഹിദായ ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം മൈനോരിറ്റി എജ്യുക്കേഷന്‍ വൈസ് ചെയര്‍മാന്‍, ഫറൂഖ് റെഡ് ക്രസന്റ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ച് വരുന്നു. കേരളത്തിലെ മത കലാലയങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥ ങ്ങളുടെ രചയിതാക്കളുടെ ചരിത്രം വിവരിക്കുന്ന താരീഖുല്‍ അബ്റാര്‍, മര്‍ജാനുല്‍ ഹദായ ഫീ മനാഖിബി മീറാനില്‍ ഔലിയാ, അദ്ദുററുല്‍ നളീദ് ഫീ മനാഖിബി ശൈഖി ഫരീദ്, തുഹ്ഫതുല്‍ ആഷിഖീന്‍ ഫി മനാഖിബി ശൈഖി ജലാലുദ്ധീന്‍, ഇബ്നുഹജര്‍ അസ്ഖലാനിയുടെ അല്‍ മുനബ്ബിഹാത്തിന്റെ വിവര്‍ത്തനം ഉണര്‍ത്തു മൊഴികള്‍, പ്രശസ്ത അറബി കാവ്യമായ ഖസ്വീദത്തുല്‍ ബുര്‍ദ പരിഭാഷ എന്നിവ പ്രധാന കൃതികളാണ്. ഖുര്‍ആന്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം പണിപ്പുരയിലാണ്.ഫലസ്തീന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്‍, സമര്‍ഖന്ദ്, എന്നീ സ്ഥലങ്ങളും മറ്റു ജി.സി.സി രാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മത അദ്ധ്യാപന രംഗത്ത് അമ്പത് വര്‍ഷത്തോളമയി സേവനമനുഷ്ടിച്ച് കൊണ്ടിരി ക്കുന്നു.അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യന്‍മാരുണ്ട്. ഡിസംബര്‍ 26 ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന അറബിയ്യ സമാപന സംഗമത്തില്‍ അവാര്‍ഡ് ദാനം നടത്തും.ഡിസംബര്‍ 26ന് നെല്ലിപ്പുഴ പാലത്തിന്റെ സമീപത്ത് നിന്നും വൈകുന്നേരം 3.30ന് നുറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മലപ്പുറം സ്വലാത്ത് നഗറിലേക്ക് സ്വീകരിച്ചു ആനയിക്കും.