മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്റെ കോടതി പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിന്റെ കോപ്പിയും കത്തിച്ചു. സമരത്തിന് അഭിഭാഷകരായ രാജീവ് നടക്കാവ്,ബോബി ജേക്കബ്ബ്, കെ.കെ രാമദാസ്,ടിഎ സിദ്ധീഖ്,നാസര്‍ കൊമ്പത്ത്,കെ സുരേഷ് ,പ്രസീദ,മദുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്‍ ഭരണഘടനയെ തകര്‍ക്കുന്ന തരത്തിലുള്ള നിയമമാണെന്നും ജനാധിപത്യ വിരുദ്ധ മായ തീരുമാന മെടുത്ത് മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ തിരായ സമരമാണി തെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്റെ തുല്ല്യഅവകാശത്തിന് നേരെയുള്ള കടന്ന് കയറ്റമാണ് നിയമമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ യെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!