അലനല്ലൂര്‍: ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കുബു ദ്ധിയില്‍ തകരുന്നതല്ല ഭാരതത്തിന്റെ മതേതര ഐക്യമെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഭാരതത്തെ മതാടിസ്ഥാ നത്തില്‍ വിഭജിക്കാനുള്ള നീക്കം ജനാധിപത്യ മതേതര വിശ്വാ സികളുടെ പ്രതിഷേധത്തിനു മുന്നില്‍ അടിയറവ് വെക്കേണ്ടി വരുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. അലനല്ലൂരി ലെ വിവിധ മഹല്ല് കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ പ്രതിഷേ ധ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംയുക്ത മഹല്ല് കമ്മിറ്റി ചെയര്‍മാന്‍ പി.എം.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, ഫാ.ജസ്റ്റിന്‍ കോലങ്കണ്ണി, റഷീദ് ആലായന്‍, കെ.വേണുഗോപാലന്‍, കെ.എ സുദര്‍ശന കുമാര്‍, ബഷീര്‍ തെക്കന്‍, കെ.രവികുമാര്‍, സി.മുഹമ്മദ് കുട്ടി ഫൈസി, ആറാട്ടുതൊടി ഹംസ, സുല്‍ഫീക്കര്‍ അലി കീടത്ത്, യൂസഫ് ഫാറൂഖി, ഹസ്സന്‍ ഹാജി പനക്കത്തോടന്‍, കെ.ഹംസ, അഡ്വ.പി.കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.