മണ്ണാര്‍ക്കാട്:താലൂക്കിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഓട്ടോ റിക്ഷ സമാന്തര സര്‍വ്വീസിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. വിദ്യാധരന് ,മണികണ്ഠന്,ഉസ്മാന്,മുഹമ്മദ് അലി,വേണു,വര്‍ഗീസ് ,തുടങ്ങിയവര്‍ സംസാരിച്ചു .ധര്‍ണക്കു ശേഷം ബസ് ഉടമകള്‍ മണ്ണാര്‍ക്കാട് ജോയിന്റ് ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്കി.