മണ്ണാര്‍ക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെയും ജാമിയ മിലിയ സര്‍വ്വകലാശാലയിലും ,അലിഗഡ് സര്‍വ്വകലാശാലയിലും വിദ്യാ ര്‍ത്ഥികള്‍ക്ക് നേരെയുള്ള പോലീസ് വേട്ടയ്‌ക്കെതിരെയും എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി പതിഷേധ മാര്‍ച്ച് നടത്തി.ജില്ലാ കമ്മറ്റിയംഗം അമല്‍ജിത്ത് കെ .എസ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് കെ.എസ് അനുശ്രി അധ്യക്ഷത വഹിച്ചു.ഏരിയാ ജോ. സെക്രട്ടറി മാലിക്ക് സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ്.അലി ഹൈദര്‍ നന്ദിയും പറഞ്ഞു കോടതി പ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പോലീസ് സ്റ്റേഷനു സമീപം അവസാനിച്ചു .