മണ്ണാര്‍ക്കാട്:’നിര്ഭയനാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയ വുമായി കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ഉപജില്ലാ സമ്മേളനം ജനുവരി 1,2 തീയ്യതികളില്‍ കുമരംപുത്തൂരില്‍ നടത്താന്‍ ഉപജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമ്മേളന നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണവും ഉപജില്ലാ എക്സിക്യൂട്ടീവ് മീറ്റും ബുധനാഴ്ച വൈകുന്നേരം 4 ന് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീ ഖ് ഉദ്ഘാടനം ചെയ്യും. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ മുഖ്യാതിഥിയാകും.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ. അബൂബക്കര്‍,സെക്രട്ടറി സി.എച്ച്. സുല്‍ഫിക്കറലി,കെ.ടി.അബ്ദുല്‍ ജലീല്‍, കെ.പി.എ.സലീം,പി. പി.എ.നാസര്‍,അബ്ദുല്‍റഷീദ് ചതുരാല, സി.പി.ഷിഹാബ്,പി.അന്‍വര്‍ സാദത്ത്, സലീം നാലകത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.