മണ്ണാര്‍ക്കാട്:ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് അന്റ് സൂപ്പര്‍വൈ സേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) പതിനൊന്നാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ മുഴുവന്‍ മെമ്പര്‍ മാരേയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസി ഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ ജയപ്രകാശ്,ഏരിയ പ്രസിഡന്റ് സുരേഷ് സെക്രട്ടറി സ്വാലിഹ്, വേണുഗോപാല്‍,കൃഷ്ണദാസ്,സുധീഷ് എം എന്നിവര്‍. യൂണിറ്റ് സെക്രട്ടറി ശിഹാബ് സ്വാഗതവും ട്രഷറര്‍ സുധീഷ് നന്ദിയും പറഞ്ഞു. ഡിസംബര്‍ 20,21 തിയ്യതികളില്‍ പാലക്കാട് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സെമിനാറുകള്‍, പ്രകടനം, പൊതു സമ്മേളനം,പ്രതിനിധി സമ്മേളനം എന്നിവ നടക്കും. മന്ത്രിമാര്‍, എംപിമാര്‍,എംഎല്‍എമാര്‍,സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!