മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജ് പരിസര ത്ത് പാത നവീകരണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.ഇവിടെ റോഡ് താഴ്ത്തി നിര്‍മിക്കുന്ന പ്രവൃത്തികളാണ് കഴിഞ്ഞ വെള്ളിയാഴ്ച മുത ല്‍ തുടങ്ങിയത്.കോളേജ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങ ള്‍ പൊളിച്ച് നിലവിലുള്ള സ്ഥാനത്ത് നിന്നും മാറ്റി നിര്‍മിക്കാനാണ് ആലോചനയുണ്ട്.കോളേജ് പരിസരം മുതല്‍ കുന്തിപ്പുഴ വരെയുള്ള ദേശീയപാത വികസനം അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കാ നാണ് നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീക്കം.
ദേശീയപാത അധികൃതരില്‍ നിന്നും പ്രവൃത്തികള്‍ പുനരാരംഭി ക്കാന്‍ അനുമതിയായതോടെയാണ് ഈ ഭാഗത്തെ പ്രവൃത്തികള്‍ക്ക് വേഗമേറിയിരിക്കുന്നത്.കോളേജ് റോഡ് താഴ്ത്തി നിര്‍മിക്കു ന്നതി ന് അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നതിനാല്‍ ഇതിനായി നേരത്തെ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ ഡ് ഹൈവേയ്‌സിലേക്ക് പ്രൊപ്പോസല്‍ നല്‍കിയിരുന്നുവെങ്കിലും അനുമതിക്ക് കാലതാമസം നേരിട്ടതാണ് പ്രവൃത്തികള്‍ പുനരാരംഭി ക്കാന്‍ വൈകിയത്.തത്ഫലമായി സ്ഥലമേറ്റെടുപ്പ് നീണ്ട് പോവുക യും ചെയ്തു.പ്രശ്‌നം പയ്യനെടം റോഡിന്റെ ആരംഭ ഭാഗത്തെ പ്രവൃ ത്തിയെ വരെ ബാധിക്കുകയും ചെയ്തിരുന്നു.
റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഒരു വരിയിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.കോളേജ് പരിസരത്ത് ആളെ കയറ്റാന്‍ ബസ് നിര്‍ത്തുമ്പോള്‍ ഇരു ദിശയില്‍ നിന്നും കയറ്റം കയറി വരുന്ന വാഹനങ്ങള്‍ ഊഴം കാത്ത് നില്‍ക്കേണ്ടി വരുന്ന നില യിലുമാണ്.ഇത് ഗതാഗതകുരുക്കും ഇവിടെ വഴിവെക്കാറുണ്ട്.വീതി കൂട്ടിയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.