മലപ്പുറം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാ ണ് ഈ സില്‍വര്‍ ജൂബിലി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. മുഖ്യ മന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കായികവ കുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷനാവും.
ഇന്ത്യന്‍ അത്ലറ്റിക് താരങ്ങളായ കമല്‍ പ്രീത് കൗര്‍, തേജേന്ദ്ര പല്‍ സിംഗ് തൂര്‍, അന്നു റാണി എം ശ്രീശങ്കര്‍, പ്രിയ, എം.ര്‍ പൂവമ്മ, ദ്യുതി ചന്ദ്, ഹിമ ദാസ്, അവിനാഷ് സാബ്ലെ, വി.കെ വിസ്മയ, ജിസ്ന മാത്യു, എല്‍ദോ പോള്‍, സാന്ദ്ര ബാബു, പി,ഡി അഞ്ജലി, ആന്‍സി സോജന്‍, അമോജ് ജേക്കബ്, മുഹമ്മദ് അനീസ്, മുഹമ്മദ് അനസ്, നോഹനിര്‍ മ്മല്‍ ടോം, എം.പി ജാബിര്‍ തുടങ്ങി 600 ഓളം കായിക താരങ്ങള്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഈ മഹാമേളയില്‍ മാറ്റുരക്കും.
ഈ വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത് ഗെയിംസ്, ഏഷ്യന്‍ ഗെയിം സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മത്സര ങ്ങള്‍ക്കുള്ള യോഗ്യതാ മത്സരം കൂടി ആണ് 25 മത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.
ചാമ്പ്യന്‍ഷിപ്പ് വിജയമാക്കുന്നതിന് സംസ്ഥാന കായികവകുപ്പ് മന്ത്രി രക്ഷാധികാരിയും സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ പ്ര സിഡന്റ് ഡോ.അന്‍വര്‍ ആമേന്‍ ചേലാട്ട് ചെയര്‍മാനും പി.ഐ ബാ ബു ഓര്‍ഗനൈസിങ് സെക്രട്ടറിയും ആഷിക്ക് കൈനിക്കര ജനറല്‍ കണ്‍വീനറും ഡോ വി.പി സക്കീര്‍ ഹുസൈന്‍ കണ്‍വീനറും എം. വേലായുധന്‍ കുട്ടി കോമ്പറ്റിഷന്‍ മാനേജരും ആയി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.