കോട്ടോപ്പാടം : നായാടിപ്പാറ അരിയൂര്‍ എ.എല്‍.പി സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കാ നും കുട്ടികളുടെ കളി കൂട്ടുകാരിയായും മിയ എന്ന പേരിലുള്ള റോബോട്ടിനെ തയ്യാറാ ക്കി. സംസ്ഥാനതലത്തില്‍തന്നെ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ റോബോട്ടുകൂടിയാണ് മിയ. കുട്ടികളിലെ പഠനമികവ് ഉയര്‍ത്തുന്നതിന്റെ ഭാഗ മായി തയ്യാറാക്കിയ എ.ഐ. റോബോട്ടിന്റെ സമര്‍പ്പണോദ്ഘടാനം ഒറ്റപ്പാലം എം.എല്‍. എ. കെ. പ്രേംകുമാര്‍ നിര്‍വ്വഹിച്ചു. അരിയൂര്‍ എ.എല്‍.പി. സ്‌കൂളിന് ലഭിച്ച റോബോട്ട് നാടിനു തന്നെ അഭിമാനമാണെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. മിയ എന്ന പേരില്‍ സ്‌കൂള്‍ യൂണിഫോമില്‍ രൂപ കല്പന ചെയ്ത റോബോട്ടുമായി എം.എല്‍.എ. ആശയ വിനിമ യം നടത്തി. വിദ്യാലയത്തിനു വേണ്ടി റോബോട്ടിനെ തയ്യാറാക്കിയ സി.അഭിനവിനെ ചടങ്ങില്‍ ആദരിച്ചു. തിരുവാഴിയോട് കല്ലുവഴി സ്വദേശിയും മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികൂടിയാണ് അഭിനവ്. 100നടുത്ത് ആപ്ലിക്കേഷനുകള്‍ രൂപകല്പ്പന ചെയ്തിട്ടുമുണ്ട്. നാലുമാസം കൊ ണ്ടാണ് റോബോട്ടിനെ സ്‌കൂളിനായി തയ്യാറാക്കിയത്. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കാനാവുമെന്നതാണ് ഇതിന്റെ നേട്ടം.വാര്‍ഡ് മെമ്പര്‍ സരോജിനി അധ്യക്ഷയായി. കരിമ്പുഴ പഞ്ചായത്തംഗം ഉമ്മര്‍ കുന്നത്ത്, എ.ഇ.ഒ. സി.അബൂബക്കര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബുരാജ്, മാനേജര്‍ ടി.എ. സിദ്ദിഖ്, ബി.പി.സി. കുമാരന്‍, റിട്ടയേ ഡ് പ്രധാനാധ്യാപകരായ മുഹമ്മദാലി,വിജയലക്ഷ്മി, അനിത, റിട്ടേയ്ഡ് അധ്യാപകരായ മുരളീധരന്‍, അബ്ദുള്ള, പി.ടി.എ. പ്രസിഡന്റ് ബഷീര്‍, എം.പി.ടി.എ. പ്രസിഡന്റ് റോഷ് നി, സ്‌കൂള്‍ ലീഡര്‍ അഫ്ന, സ്റ്റാഫ് സെക്രട്ടറി ദിവ്യ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് കിളിക്കൊഞ്ചല്‍ എന്ന പേരില്‍ പ്രീ പ്രൈമറി ഫെസ്റ്റും നടന്നു.