മണ്ണാര്‍ക്കാട് : നഗരസഭയിലെ കുളര്‍മുണ്ട വാര്‍ഡിലെ പാണ്ടിക്കാട് ഭാഗത്ത് 10 കുടുംബ ങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പു ലൈന്‍വഴിയുള്ള ശുദ്ധജലം ലഭ്യമാക്കുന്ന തിനായി സംസ്ഥാന വാട്ടര്‍ അതോറിറ്റി ബോര്‍ഡംഗം അഡ്വ. ജോസ് ജോസഫിന് നി വേദനം നല്‍കി. ഏറെ കാലമായി കുടിവെള്ള കണക്ഷന് വേണ്ടി കാത്തിരിക്കുകയാണ് പ്രദേശവാസികളായ ഈ കുടുംബങ്ങള്‍. ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി കെ.വി അമീ റിന്റെ നേതൃത്വത്തില്‍ നാരായണന്‍ കുട്ടി, പ്രസാദ്, ഉണ്ണിക്കൃഷ്ണന്‍, ഷനോജ്, പ്രശാന്ത് എന്നിവരാണ് നിവേദനം നല്‍കിയത്.വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള നിര്‍ദ്ദേശം നല്‍ കിയിട്ടുള്ളതായി അഡ്വ. ജോസ് ജോസഫ് അറിയിച്ചതായും ഇവര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!