അലനല്ലൂര്‍ ഇസ്ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ ത്തണമെന്ന് എടത്തനാട്ടുകരയില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമണ്‍, വിസ്ഡം ഗേള്‍സ് എടത്തനാട്ടുകര മണ്ഡ ലം സമിതികള്‍ സംയുക്തമായി ‘പ്രമാണ നിഷേധം മുജാഹിദ് പാരമ്പര്യമല്ല’ എന്ന പ്രമേ യത്തിലാണ്‌സമ്മേളനം സംഘടിപ്പിച്ചത്.
പ്രമാണ വിരുദ്ധമായ വീക്ഷണങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയധാരയിലേക്ക് കടത്തി കൂട്ടാന്‍ ഇടക്കാലത്ത് ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചതാണ് മുജാഹിദ് പ്രസ്ഥാന ത്തിലുണ്ടായ പിളര്‍പ്പിനു കാരണം. പരിശുദ്ധ ക്വുര്‍ആനിലേക്കും പ്രവാചക ചര്യയിലേ ക്കുമുള്ള മടക്കമാണ് മുജാഹിദ് സംഘടനകള്‍ ഐക്യപ്പെടാനുള്ള മാര്‍ഗമെന്നും സമ്മേ ളനം ചൂണ്ടിക്കാട്ടി.
ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ മൗലികത എന്നിരിക്കെ ബഹുദൈവാരാധ നക്ക് തുല്യമായ വിശ്വാസ ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള നീക്കം അപലപനീയമാണ്.
അജ്ഞതയെ ചൂഷണം നടത്തി സാമ്പത്തിക മുതലെടുപ്പിനും ലൈംഗിക ചൂഷണങ്ങ ള്‍ക്കുമാണ് വ്യാജ ആത്മീയ കേന്ദ്രങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, അബ്ദുല്‍ മാലിക് സലഫി, മൂസ സ്വലാഹി എന്നിവര്‍ വിഷയാവതരണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം.കെ. സുധീര്‍ ഉമ്മര്‍, വിസ്ഡം യുത്ത് ജില്ലാ പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു,മണ്ഡലം സെക്രട്ടറി എന്‍. ഷഫീഖ്, വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ഡലം സെക്രട്ടറി വി.ബിന്‍ഷാദ്, കെ.പി അബ്ദു ഹാജി, കെ.ടി. നാണി, ടി.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.