പാലക്കാട്: ജില്ലാ ക്ഷീരവികസനവകുപ്പ് ഈ വര്‍ഷത്തെ ക്ഷീരകര്‍ ഷക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പന്നിപെരുന്തല ക്ഷീര സഹക രണ സംഘത്തിലെ വി.ഹക്കീമാണ് മികച്ച ക്ഷീരകര്‍ഷകന്‍.150 കറ വപ്പശുക്കളില്‍ നിന്ന് 1,35,699 ലിറ്റര്‍ പാല്‍ അളന്നാണ് ചിറ്റൂര്‍ ബ്ലോക്കി ലെ ക്ഷീരകര്‍ഷകന്‍ ഈ നേട്ടം സ്വന്തമാക്കിയത്. നന്ദിയോട് ക്ഷീര സംഘത്തിലെ വനിതാ ക്ഷീരകര്‍ഷകയും ഗൈനക്കോളജിസ്റ്റുമായ ഡോക്ടര്‍ പ്രതിഭ റാണിയാണ് മികച്ച വനിത ക്ഷീരകര്‍ഷക. 55 പശു ക്കളില്‍ നിന്നും 87622 ലിറ്റര്‍ പാല്‍ അളന്നാണ് ഈ നേട്ടം സ്വന്തമാക്കി യത്. മുതലമട കിഴക്ക് ക്ഷീരസംഘത്തിലെ തന്നാസിയാണ് മികച്ച എസ്.സി ക്ഷീരകര്‍ഷകന്‍. 15 പശുക്കളില്‍ നിന്നും 23947 ലിറ്റര്‍ പാല്‍ ആണ് അളന്നത്.
ആര്‍.വി.പി പുതൂര്‍ ക്ഷീരസഹകരണ സംഘം ജില്ലയിലെ മികച്ച ഗു ണമേന്മയുള്ള പാല്‍ സംഭരിച്ച സംഘത്തിനുള്ള പുരസ്‌കാരം നേടി. മികച്ച ആപ്‌കോസ് സംഘങ്ങളായി അട്ടപ്പാടി ബ്ലോക്കിലെ മുണ്ടന്‍ പാറ ക്ഷീര സംഘത്തെയും, ചിറ്റൂര്‍ ബ്ലോക്കിലെ വിളയോടി ക്ഷീര സംഘത്തെയും മികച്ച നോണ്‍ ആപ്‌കോസ് സംഘമായി ശ്രീകൃഷ്ണ പുരം ബ്ലോക്കിലെ കാറല്‍മണ്ണ ക്ഷീര സംഘത്തെയും തിരഞ്ഞെടു ത്തു.ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസു ജീഷാണ് വിജയികളെ പ്രഖ്യാപിച്ചത്.
ജില്ലാതല ക്ഷീര സംഗമത്തിന്റെ് ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.ഒന്നാംസ്ഥാനം (ധ്വനി വൈ. രാജീവ്, തേനൂര്‍),രണ്ടാം സ്ഥാനം (അഭിജിത്ത് വി. കേരളശ്ശേരി), മൂന്നാം സ്ഥാനം ( ധ്രുപത് വൈ. രാജീവ്, തേനൂര്‍ )എന്നി വര്‍ നേടി. ചിത്ര രചന, പ്രബന്ധ രചന മത്സര വിജയികളെയും പ്രഖ്യാ പിച്ചു. ക്ഷീര സംഗമം വേദിയില്‍ ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയ ക്ഷീര കര്‍ഷകരുടെ മക്കളെ അനുമോദിക്കും. ദേശീയ തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കി യ വിദ്യാര്‍ത്ഥികളായ സൂര്യപ്രകാശ്, നാരകപ്പറമ്പ്, നയന കെ.സിനീ ഷ്. പാലക്കാട്, ദക്ഷിണ രാമചന്ദ്രന്‍. ചെമ്പംപുള്ളി, ചാന്ദ്‌നി ചന്ദ്രന്‍. വിളയോടി, റിജോയ് ജെ. കമ്പാലത്തറ, അരുണ്‍ജിത്ത്. അഗളി, എന്നിവരെ അനുമോദിക്കും.സംസ്ഥാന സര്‍ക്കാരിന്റെ കേര കേസരി അവാര്‍ഡ് നേടിയ മൂലത്തറ ക്ഷീര സംഘം പ്രസിഡന്റ് ഇ.സച്ചിദാനന്ദ ഗോപാലകൃഷ്ണനെയും വേദിയില്‍ ആദരിക്കും. വൈ വിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച സംഘങ്ങളെ അനുമോദിക്കും.
ജില്ലാതല ക്ഷീരസംഗമത്തിന്റെ ഭാഗമായി കോഴിപ്പാറയില്‍ മാര്‍ച്ച് 30ന് കന്നുകാലി പ്രദര്‍ശനം, മാര്‍ച്ച് 31ന് സെമിനാറുകള്‍, ബോധവല്‍ ക്കരണ ക്ലാസുകള്‍ എന്നിവ നടക്കും. ഏപ്രില്‍ ഒന്നിന് നടക്കുന്ന പൊ തുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അധ്യക്ഷയാകും. ചിറ്റൂര്‍ ക്ഷീര വികസന ഓഫീസര്‍ എം. എസ്. അഫ്‌സ , പ്രോഗ്രാം ചെയര്‍മാന്‍ ദേവസഹായം, മാടമ്പാറ ക്ഷീര സംഘം പ്രസിഡണ്ട് കെ.ബാബുരാജ് എന്നിവര്‍ പത്ര സമ്മേളന ത്തില്‍ പങ്കെടുത്തു.