മണ്ണാര്‍ക്കാട് : പാലക്കാട് ജില്ല കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം പോയിന്റ് നിര്‍ണയത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്തിന് പ്രതിഷേധം.സമാപനസമ്മേളനവും, സമ്മാനദാന ചടങ്ങും ബഹിഷ്കരിച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളോ ത്സവത്തില്‍ പോയിന്റ് നില പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും, പോയി ന്റെ നിലസുതാര്യമായ രീതിയില്‍ അല്ല പ്രഖ്യാപിച്ചത് എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് പ്രതിഷേധം അറിയിച്ച് സമാപനസമ്മേളന വേദിയില്‍ നിന്ന് ഇറങ്ങി പോന്നു. ഓവറോള്‍ കിരീടം രണ്ടാം സ്ഥാനക്കാര്‍ക്ക് എല്ലാ വര്‍ഷവും നല്കിവന്നിരുന്ന കിരീടം ഈ വര്‍ഷം നല്‍കാത്തതില്‍ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.ഓവറോള്‍ രണ്ടാം സ്ഥാനം കിരീടം വര്‍ഷങ്ങളായി നിലനിറുത്തിയത് മണ്ണാര്‍ക്കാടാണ്. ബ്ലോക്ക് പഞ്ചായത്തിലെ നിലവിലെ കിരീടം ജില്ലാ സംഘാടക സമിതിക്ക് തിരികെ ഏല്‍പ്പിച്ചതാണ്.ജില്ലയിലെ കേരളോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച യൂത്ത് ക്ലബ്ബിനുള്ള പ്രത്യേക അവാര്‍ഡ് ആര്‍ക്കാണ് എന്നത് പ്രഖ്യാപിക്കാതെ ആണ് ജില്ലാ കേരളോത്സവം സമാപിച്ചത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനും, സഹപ്രവര്ത്ത കര്‍ക്കും എതിരെ കയ്യേറ്റ ശ്രമവും കേരളോത്സവത്തില്‍ നടന്ന തായും,ജില്ലാ കേരളോത്സവം രാഷ്ട്രീയ വത്കരിച്ച് സംഘടിപ്പി ച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് അറിയിച്ചു.എന്നാല്‍ പോയിന്റ് നിര്‍ണ്ണയത്തില്‍ പാകപ്പിഴവുകളൊന്നുമുണ്ടായിട്ടില്ലെന്നും ഇത്തവണ ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് ട്രോഫിയുള്ളതെന്നും ഒരു തരത്തിലുള്ള രാഷ്ട്രീയവല്‍ക്കരണവും കേരളോത്സവത്തിലുണ്ടായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി പ്രതികരിച്ചു.