അലനല്ലൂര്‍ :ലോക ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് മുണ്ടക്കുന്ന് സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ അലന ല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അഫ്സറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി. മുഹമ്മദാലി, അധ്യക്ഷത വഹിച്ചു. ‘ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത ‘ എന്ന വിഷയത്തില്‍ അലനല്ലൂര്‍ കെ.ഇ.ബി സബ് എന്‍ജിനീയര്‍ പി മുജീബ് റഹ്മാന് സെമിനാര്‍ അവതരിപ്പിച്ചു.പി ജയശങ്കരന്‍ മാസ്റ്റര്‍, പി.പി.അലി, നിജാസ് ഒതുക്കും പുറത്ത്, പി.പി.ഫിറോസ് മാസ്റ്റര്‍, പി.ഷാനീര്‍ ബാബു, പി.സദറുദ്ദീന്‍, സി.ഷൗക്കത്തലി, കുടുംബശ്രീ പ്രസിഡന്റ് വി. ഫസീല, കെ.ഉഷ, ടി.ഗീത, ടി, റംല എന്നിവര്‍ സംസാരിച്ചു.