മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തെ ഇല്ലാതെയാക്കുമെന്നും,ആസാമിലെ മാതൃകയിലാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതെങ്കില്‍ രേഖകള്‍ തരപ്പെടുത്താന്‍ ഇന്ത്യന്‍ ജനതക്ക് നോട്ടു നിരോധനത്തേക്കാള്‍ കഠിനമായ ദുരിതം നേരി ടേണ്ടി വരുമെന്നും ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാറലി. ഐഎസ്എം പാലക്കാട് ജില്ല സമിതി മണ്ണാര്‍ക്കാട്ട് സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികള്‍ക്ക് പോലും കേവലം 30 വര്‍ഷം മുമ്പത്തെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലു ള്ളത്. ഇത് മുസ്ലീം സമൂഹത്തോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കേണ്ടി വരുമെന്ന് പൊതുസമൂഹം ഉള്‍ക്കൊണ്ട് ഭരണാധികാരികളെ തിരുത്താന്‍ മുന്നോട്ട് വരണമെന്നും രാജ്യ ത്തിനാകെ മാതൃകാപരമായ സമീപനം സ്വീകരിച്ച കേരള രാഷ്ട്രീയം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പൗരാവകാശ സംരക്ഷണ റാലി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാറലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജസീര്‍ അന്‍സാരി ജില്ലാ സെക്രട്ടറി ജലീല്‍ മദനി എം വിരാപ്പു അന്‍സാരി സമാഹ് എടത്തനാട്ടുകര എന്നിവര്‍ സംസാരിച്ചു.