അലനല്ലൂര്‍: കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡില്‍ ആനക്കൗത്ത് ഭാഗത്ത് പാതയോരത്ത് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് വിനയാകുന്നു. ജന വാസം കുറഞ്ഞ പ്രദേശത്ത് രാത്രിയുടെ മറവിലാണ് മാലിന്യം ത ള്ളുന്നത്.പ്ലാസ്റ്റിക്,വസ്ത്രങ്ങള്‍,ഇലക്ട്രോണിക് വസ്തുക്കള്‍ ഉള്‍പ്പടെ യുള്ള എല്ലാത്തരം മാലിന്യങ്ങളും കുന്നുകൂടി കിടക്കു കയാണ് ഇവിടെ.ചാക്കില്‍ കെട്ടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.
വീടുകളില്‍ നിന്നും ഹരിത കര്‍മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലന്യങ്ങള്‍ ശേഖരിക്കുന്നതിനായി ആനകൗത്ത് ഭാഗത്ത് എംസിഎഫ് സ്ഥാപിച്ചിരുന്നു.ഈ ബോക്‌സും നിറഞ്ഞും ചുറ്റും മാ ലിന്യവും കുന്ന് കൂടിയ നിലയിലായിരുന്നു കഴിഞ്ഞ ദിവസം വരെ. ഇതേ തുടര്‍ന്ന് മാലിന്യം ഉള്‍പ്പടെ എംസിഎഫ് മറ്റൊരിടത്തേക്ക് മാ റ്റി.എന്നാല്‍ പാതയോരത്തെ മാലിന്യം പഞ്ചായത്ത് നീക്കം ചെയ്തില്ല. മാലിന്യ കൂമ്പാരം തെരുവുനായശല്ല്യം രൂക്ഷമാക്കുന്നതിന് ഇടയാ ക്കുന്നതായും പരാതിയുണ്ട്.
അതേ സമയം ആനക്കൗത്ത് ഭാഗത്തെ മാലിന്യം തള്ളുന്നതിന് തട യിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ അറിയിച്ചു.മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥലത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാ യത്തിന് പരാതി നല്‍കിയിട്ടുണ്ട്.മുമ്പ് രണ്ട് തവണ എംസിഎഫിനു ചുറ്റും മാലിന്യങ്ങള്‍ കുന്നു കൂടിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഇട പെട്ട് നീക്കം ചെയ്തിരുന്നതാണ്.എന്നാല്‍ വീണ്ടും ഇവിടെ മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുകയായിരുന്നു.സിസിടിവി സ്ഥാപിച്ച തിനു ശേഷം ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യുമെന്നും വാര്‍ ഡ് മെമ്പര്‍ അറിയിച്ചു.മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി സം സ്‌കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.