ചിറ്റൂര്‍:പറമ്പിക്കുളം- ആളിയാര്‍ ജലപദ്ധതിയില്‍ നിന്ന് അര്‍ഹമായ അളവിലുള്ള വെള്ളം കേരളത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് ഡിസംബര്‍ 18,19 തിയതികളില്‍ ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി അറിയിച്ചു. പെരുമാട്ടി ,പട്ടഞ്ചേരി, നല്ലേപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകള്‍ക്കായി കുന്നങ്കാട്ടുപതിയില്‍ സ്ഥാപിച്ച സമഗ്ര കുടിവെള്ള പദ്ധതി ജലശുദ്ധീകരണ ശാലയുടെ ഉദ്ഘാടന വും ജലസംഭരണികളുടെ നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇറിഗേഷന്‍ കനാലുകള്‍ മുഴുവന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കുമെന്നും ഇതോടെ മൂലത്ത റയില്‍ നിന്നും കനാലിന്റെ അവസാനം വരെ ജലമെത്താനെടുക്കു ന്ന നിലവിലെ 18 മണിക്കൂര്‍ സമയം ആറു മണിക്കൂറായി ചുരുങ്ങു മെന്നും മന്ത്രി വ്യക്തമാക്കി. മൂന്നു പഞ്ചായത്തുകളിലായി 360 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ പുതുതായി വലിക്കുമെന്നും മന്ത്രി പറഞ്ഞു. കന്നിമാരിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ പെരുമാ ട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മാരിമുത്തു അധ്യക്ഷനായി.
പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകളിലെ മുഴുവന്‍ ജ നങ്ങള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്നതി ന് വിഭാവനം ചെയ്ത പദ്ധതിയുടെ ഒന്നാം ഘട്ടമാണ് നിലവില്‍ പൂര്‍ത്തിയായത്. സ്റ്റേറ്റ് പ്ലാനില്‍ 1370 ലക്ഷത്തിന് അംഗീകാരം ലഭിച്ച പദ്ധതിയില്‍ 18 ദശലക്ഷം ലിറ്റര്‍ പ്രതിദിന ഉല്‍പ്പാദന ശേഷിയുള്ള ജലശുദ്ധീകരണ ശാല, പമ്പ് സെറ്റ്,എ.ബി.സി പവര്‍ ലൈന്‍ എന്നിവ യാണ് ഉള്‍പ്പെടുന്നത്.കേരള ജല അതോറിറ്റി സൂപ്രണ്ടിംങ് എഞ്ചിനി യര്‍ ആര്‍. ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ജല അതോ റിറ്റി ബോര്‍ഡ് അംഗം അഡ്വ. വി മുരുകദാസ്, ഉത്തരമേഖല ചീഫ് എഞ്ചിനിയര്‍ വി. ഷാജഹാന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് എം.വി ധന്യ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീ, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാര്‍ഗ്ദ്ധരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. ചിന്നസ്വാമി, ചിറ്റൂര്‍ ബ്ലോക്ക് സ്റ്റാന്‍ ഡിങ് കമ്മിറ്റി അധ്യക്ഷ മാധുരി പത്മനാഭന്‍, പട്ടഞ്ചേരി ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് പി.എസ് ശിവദാസ്, നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഗീത ബാബുലാല്‍, പെരുമാട്ടി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സുരേഷ്, കെ. നാരായണന്‍കുട്ടി, ശര്‍മ്മിള രാജന്‍, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സി മാണിക്കന്‍, ജി. ജയന്തി, നല്ലേപ്പള്ളി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി ശെല്‍വകുമാരി, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായ ത്തംഗം കന്തസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.