മണ്ണാര്‍ക്കാട്: വിളവെടുപ്പു കാലത്ത് മോഷ്ടാക്കളുടെ ശല്ല്യം കവുങ്ങ് കര്‍ഷകര്‍ക്ക് തലവേദന തീര്‍ക്കുന്നു.പലയിടങ്ങളിലും അടയ്ക്കാ മോഷണം പതിവായിരിക്കുകയാണ്.തെങ്കര തത്തേങ്ങലത്ത് കവു ങ്ങിന്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും മോഷണം നടന്നതായി പരാതിയു ണ്ട്.കൈതച്ചിറ പങ്ങിണിക്കാടന്‍ ഷൗക്കത്തലിയുടെ രണ്ടേക്കര്‍ വ രുന്ന കവുങ്ങിന്‍ തോട്ടത്തിലെ 150 കവുങ്ങുകളിലെ അടയ്ക്ക മോ ഷണം പോയതായാണ് പരാതി.ഏകദേശം 300 കിലോയോളം അട യ്ക്കാ മോഷണം പോയതായി ഷൗക്കത്തലി പറയുന്നു.ഇത് സംബ ന്ധിച്ച് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മൂന്നാഴ്ചകള്‍ക്ക് മുമ്പ് കരിമ്പ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും അടയ്ക്കാ മോഷണം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നേ ക്കര്‍ പാണത്തൊടിയില്‍ മുസ്തഫയുടെ വീടിനുള്ളില്‍ സൂക്ഷിച്ചിരു ന്ന ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന അടയ്ക്ക് അപഹരിക്ക പ്പെട്ടിരുന്നു.

വിപണിയില്‍ അടയ്ക്കയ്ക്ക് വില വര്‍ധിച്ചതോടെയാണ് മോഷണ വും വ്യാപകമായിരക്കുന്നത്.നിലവില്‍ പഴുത്തടയ്ക്ക കിലോയ്ക്ക് 75 രൂപ വരെയും പച്ച അടയ്ക്കയ്ക്ക് 60 രൂപ വരെയും കൊട്ടടയ്ക്ക യ്ക്ക് 400 രൂപയിലധികവും വിലയുണ്ട്.കഴിഞ്ഞ വര്‍ഷത്തേക്കള്‍ വില അടയ്ക്കയ്ക്ക് ലഭിക്കുന്നതില്‍ ആശ്വാസം കൊള്ളുന്ന കര്‍ഷ കര്‍ക്ക് മോഷ്ടാക്കളുടെ ശല്ല്യം ആശങ്കയായി മാറിയിരിക്കുകയാണ്. അടയ്ക്കാ മോഷണം സംബന്ധിച്ച ലഭിച്ച പരാതികളില്‍ അന്വേഷ ണം നടന്നു വരുന്നതായി മണ്ണാര്‍ക്കാട് എസ്‌ഐ കെആര്‍ ജസ്റ്റിന്‍ അ റിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!