അലനല്ലൂര്‍: ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി, കോവിഡ് 19, വയറി ളക്കരോഗങ്ങള് തുടങ്ങിയവയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും, സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തിന്റെയും നേതൃത്വത്തില്‍ അലനല്ലൂരില്‍ ആരോഗ്യ സന്ദേശയാ ത്രക്ക് തുടക്കമായി. പകര്‍ച്ചവ്യാധി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഉച്ഛഭാഷണിയുടെ സഹായത്തോടെയാണ് ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നത്. പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിച്ച സന്ദേശ യാത്ര ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്മാന് മഠത്തൊടി അലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഷംസുദീന്‍, എ.പി പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2021/09/ALR-ADD-NEWS-3-1024x246.jpg)