മണ്ണാര്‍ക്കാട്: നാട്ടുകല്‍ മുതല്‍ നൊട്ടന്‍മല വരെയുള്ള ദേശീയപാത വികസനത്തിലെ ബാക്കി പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ അശോക് കുമാറുമായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നടത്തിയ കൂടി ക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് നിവേദനവും എംഎല്‍ എ കൈമാറി.

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ താണാ വ് വരെയുള്ള 43 കിലോമീറ്റര്‍ റോഡ് നവീകരണം 2018ലാണ് ആരം ഭിച്ചത്.173 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിയ ന്ത്രണത്തിലാണ് നവീകരണം.കോവിഡ് പ്രതിസന്ധിയും മറ്റും കാര ണം പ്രവൃത്തി പൂര്‍ത്തീകരണത്തെ പലയിടങ്ങളിലും വൈകിച്ചു. അതേ സമയം മണ്ണാര്‍ക്കാട് പട്ടണത്തിന് ദേശീയപാത നവീകരണം പുതുമുഖച്ഛായയാണ് നല്‍കിയിട്ടുള്ളത്.എന്നാല്‍ നഗരത്തിലും നഗര ത്തിനോട് ചേര്‍ന്നും പലയിടങ്ങളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകാ ത്തത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.

മണ്ണാര്‍ക്കാട് പ്രധാനമായും എംഇഎസ് കോളേജ്,വട്ടമ്പലം ഭാഗത്ത് സാങ്കേതിക കാരണങ്ങളാലാണ് പണി നടക്കാത്തത്.എംഇഎസ് കോളേജിന്റെ ഭാഗത്ത് റോഡ് ഉയര്‍ത്തി നടത്തിയിട്ടുള്ള പ്രവൃത്തി കള്‍ പുതിയ സ്ഥലം വിട്ടു കിട്ടിയ സാഹചര്യത്തില്‍ താഴ്ത്തി പ്രവൃത്തി നടത്തേണ്ടതു മൂലമുള്ള അധിക സാമ്പത്തിക ബാധ്യത നേരിടുന്നതാണ് വിഷയം.ഇതു സംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പ് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിലേക്ക് ഒരു പ്രപ്പോസല്‍ നല്‍കിയിട്ടുള്ളതായാണ് അറിയുന്നത്.നാളിതു വരെയായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.അടിന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു

വട്ടമ്പലം ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതുമായുള്ള പ്രശ്‌നങ്ങളാണ് നിലവിലുള്ളത്.ഇതിന് ഇനിയും കാലതാമസം നേരിടുമെങ്കില്‍ ദേശീയപാതയുടെ കൈവശമുള്ള സ്ഥലം ഉപയോഗപ്പെടുത്തി ഈ ഭാഗത്തെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം. റോഡി ലുള്ള കുണ്ടും കുഴികളും അടിയന്തരമായി നികത്തണം.കോടതിപ്പ ടി ഭാഗത്ത് നിലനില്‍ക്കുന്ന കേസ് തീര്‍പ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.ഇക്കാര്യങ്ങളില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കാമെന്ന് ചീഫ് എഞ്ചി നീയര്‍ ഉറപ്പു നല്‍കിയതായി എംഎല്‍എ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!