പാലക്കാട് : എസ്.ടി.യു.ജില്ലാ പ്രസിഡന്റായി എം.എം. ഹമീദിനെ യും ജനറല്‍ സെക്രട്ടറിയായി അഡ്വ. നാസര്‍ കൊമ്പത്തിനെയും, ട്രഷററായി കെ.ടി. ഹംസപ്പയെയും തിരഞ്ഞെടുത്തു. പാലക്കാട് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത് റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ടി. ഹംസപ്പ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, ട്രഷറര്‍ പി.എ. തങ്ങള്‍, സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ്, എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ കെ.പി. മുഹ മ്മദ് അഷ്‌റഫ്, സെക്രട്ടറിമാരായ ഉമ്മര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബ ക്കര്‍, സെക്രട്ടറിയേറ്റ് അംഗം എം.എ. മുസ്തഫ, കെ.പി. ഉമ്മര്‍ പ്രസം ഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. കുഞ്ഞാന്‍ തിരഞ്ഞെ ടുപ്പിന് നേതൃത്വം നല്‍കി. മറ്റ് ഭാരവാഹികള്‍ : എ.വി. ജലീല്‍, എസ്. എം. നാസര്‍, പി.പി. മുഹമ്മദ് കാസിം, മേലാടയില്‍ ബാപ്പുട്ടി, എ. ശംസുദ്ദീന്‍, ടി.കെ. ഫൈസല്‍, ഹംസ കരിമ്പനക്കല്‍ (വൈസ് പ്രസി ഡന്റ്മാര്‍), കെ.പി. ഉമ്മര്‍, ഒ.പി. ബഷീര്‍, അബ്ദുള്‍ സമദ് വെട്ടം, റഫീ ഖ പാറോക്കോട്ടില്‍, കാസിം കോലാനി, നാസ്സര്‍ പാതാക്കര, കെ.വി. ജബ്ബാര്‍ (സെക്രട്ടറിമാര്‍), സൈതലവി പൂളക്കാട്, പി. കാസിം ഒറ്റപ്പാ ലം, സുനിത. സി, കെ.എസ്. നസീമ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!