മണ്ണാര്‍ക്കാട്:മൈലാംപാടത്ത് നിന്നും പിടികൂടിയ പുലിയെ സൈലന്റ് വാലി വനത്തില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎഫ്ഒയെ സമീപിച്ചു.പുലിയെ സൈലന്റ് വാലി വനത്തില്‍ തുറന്ന് വിട്ടാല്‍ വീണ്ടും പ്രദേശത്ത് ശല്ല്യമുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എ എന്‍ ഷംസുദ്ദീനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഡിഎഫ്ഒയ്ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ്, ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ ആമ്പാടത്ത് എന്നിവര്‍ നേരിട്ടും ഡിഎഫ്ഒയുമായി ചര്‍ച്ച നടത്തി. പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പുലിയെ തുറന്ന് വിടാനാണ് വനംവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.ഇതിനായി തമിഴ്‌നാടിന്റെ അനുമതി തേടി. അനുമതി ലഭ്യമാകുന്ന മുറയക്ക് ഇന്ന് രാത്രി തന്നെ പുലിയെ ഉള്‍വനത്തിലേക്ക് തുറന്ന് വിടാനാണ് പദ്ധതി. പ്രദേശത്തെ ആശങ്കയ്ക്ക് പരിഹാരം കാണുമെന്നും പുലിയെ തുറന്ന് വിടുന്നതിനായി കൊണ്ട് പോകുന്ന സംഘത്തില്‍ പ്രദേശവാസികളായ രണ്ട് പേരെ ഉള്‍പ്പെടുത്താമെന്നും വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുള്ളതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍,കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്,തോമസ് മാഷ്, കണ്ണന്‍,ഉബൈദ് കെപി,ഷെഫീഖ് ബാബു,ജുനൈസ്,ഉമ്മര്‍ എന്നിരാണ് ഡിഎഫ്ഒ ഓഫീസിലെത്തിയത്.