കുമരംപുത്തൂര്‍:മൈലാംപാടത്ത് വനംവകുപ്പ് ഒരുക്കിയ കെണി യില്‍ കുടുങ്ങിയത് പ്രദേശത്ത് കണ്ട പുലിയല്ലെന്ന വാദവുമായി നാട്ടുകാര്‍ രംഗത്ത്. കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് നാട്ടുകാരില്‍ ചിലര്‍ കണ്ടത് ഇതിലും നീളവും ഉയരവുമുള്ള വരയുള്ള പുലിയേയാണെന്നും ഈ സാഹചര്യത്തില്‍ മൈലാംപാടത്തിന്റെ മറ്റൊരു ഭാഗത്ത് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .നാട്ടുകാര്‍ കണ്ട് ഭയന്ന വരയന്‍പുലിയെ നിരീക്ഷിക്കാന്‍ ക്യാമറ കള്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.വരയന്‍പുലിയെ കണ്ട സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. വീണ്ടും പുലിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്ന സാഹചര്യത്തിലായിരിക്കും ക്യാമറ കെണിയൊരുക്കുകയെന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ചര്‍ ആഷിക്ക് അലി അണ്‍വെയ്ല്‍ ന്യൂസറിനോട് പറഞ്ഞു.ക്യാമറകളിലൂടെ വരയന്‍ പുലിയെ നിരീക്ഷിക്കുകയും പരിക്ക് പറ്റിയതാണോ എന്നതെല്ലാം പരിശോധിച്ചായിരിക്കും കൂട് സ്ഥാപിക്കലടക്കമുള്ള നടപടികളു ണ്ടാവുകയെന്നും റെയ്ഞ്ചര്‍ പറഞ്ഞു.വെള്ളിയാഴ്ച രാവിലെയാണ് കെണിയില്‍ കുടുങ്ങിയ എട്ട് വയസ്സ് പ്രായം മതിക്കുന്ന ആണ്‍ പുള്ളിപ്പുലിയെ നാട്ടുകാര്‍ കണ്ടത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തുകയും ഒമ്പത് മണിയോടെ മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുകയുമായിരുന്നു.കെണിയില്‍ അകപ്പെട്ട പുലിയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ചു. ആരോഗ്യ സ്ഥിതി മോശമല്ലെന്ന് ഉറപ്പ് വരുത്തി. പുലിയുടെ നെറ്റിയില്‍ ചെറിയ മുറിവുണ്ട്.