തെങ്കര:പ്രളയത്തെ തുടര്‍ന്ന് കുന്തിപ്പുഴ ഗതിമാറിയൊഴുകിയ തത്തേങ്ങലത്ത് പുഴയോര സംരക്ഷണത്തിന് നടപടികളാകുന്നു. തടമതിലും ജൈവവേലിയും ഉള്‍പ്പടെ നിര്‍മിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാന റിവര്‍മാനേജ്‌മെന്റ് ഫണ്ട് ഹൈ ലെവല്‍ കമ്മിറ്റി അംഗം ആര്‍ അജയന്റെ നേതൃത്വത്തിലുള്ള സംഘം തത്തേങ്ങലത്ത് സന്ദര്‍ശനം നടത്തി.

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ കുന്തിപ്പുഴ ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് പുഴയോരത്ത് താമസിക്കുന്ന 25 കുടുംബ ങ്ങളുടെ വീടും സ്ഥലവും ഭീഷണിയിലാണ്.സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.പുഴയുടെയും കുടുംബ ങ്ങളുടെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായുള്ള പദ്ധതിക ളാണ് നടപ്പിലാക്കുക.78 ലക്ഷം രൂപയുടെ പദ്ധതി നിര്‍ദേശമാണ് ഉണ്ടായിരിക്കുന്നത്.ഇതില്‍ ചില ഭേദഗതികള്‍ വരുത്തി ഫലപ്രദമാ യി നടപ്പിലാക്കുമെന്ന് ആര്‍ അജയന്‍ അറിയിച്ചു.പരമാവധി കോണ്‍ ക്രീറ്റും കല്ലടിലും ഒഴിവാക്കും.ആവശ്യമായ സ്ഥലങ്ങളില്‍ മാത്രമാ ണ് ഇത് ഉപയോഗിക്കുക.ജൈവവേലിക്കാണ് മുന്‍തൂക്കം നല്‍കുന്ന ത്.ജലസേചനം സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകളുടെയും പഞ്ചാ യത്തിന്റേയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കും.ഇത് സംബന്ധിച്ചാണ് കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്യുകയെന്നും അജയന്‍ അറിയിച്ചു.

ഡെപ്യുട്ടി കലക്ടര്‍ പി.വിഭൂഷണന്‍,തെങ്കര പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്ത്,പഞ്ചായത്ത് അംഗം നജ്മുന്നിസ, അസി.എക്‌സി .എഞ്ചിനീ യര്‍ പ്രതീഷ്,അസി.എഞ്ചിനീയര്‍ രഘു,പി.മണികണ്ഠന്‍,ഭാസ്‌കരന്‍ മുണ്ടക്കണ്ണി എന്നിവരും ഒപ്പമുണ്ടായിരുന്നു.ചൂരിയോട് പുഴ തീര ത്തും സന്ദര്‍ശനം നടത്തി.കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇവിടെയും ജൈവവേലി നിര്‍മിക്കുമെന്ന് ആര്‍ അജയന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!