പാലക്കാട്:കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ നിര്യാണ ത്തില്‍ മന്ത്രി എകെ ബാലന്‍ അനുശോചിച്ചു.പാലക്കാട് ജില്ലയില്‍ അടിസ്ഥാന വര്‍ഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില്‍ വലി യ പങ്കുവഹിച്ച നേതാവാണ് വിജയദാസ്.സഹോദരനെ നഷ്ടപ്പെട്ട പ്രതീതിയാണ് തനിക്കുള്ളത്. ഈ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയി ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ അദ്ദേഹം ശ്രദ്ധി ക്കപ്പെട്ടു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ഒരു ചെറുകിട ജലവൈദ്യുത പദ്ധതിക്ക് രൂപം കൊടുത്തത് പാലക്കാട് ജില്ലയില്‍ മീന്‍ വല്ലത്താണ്.വിജയദാസ് ആ പദ്ധതി യഥാര്‍ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാല ത്ത് ആ പദ്ധതിക്ക് എല്ലാ സഹായങ്ങളും നല്‍കി. ഒരു വെല്ലു വിളി എന്ന രൂപത്തിലാണ് ആ പദ്ധതി അദ്ദേഹം ഏറ്റെടുത്തത്.എം എല്‍ എ എന്ന നിലയിലും ചെറിയ കാലയളവില്‍ മാതൃകാപരമായ പ്രവര്‍ ത്തനമാണ് അദ്ദേഹം നടത്തിയത്. സഭക്കുള്ളിലും മണ്ഡലത്തിലും മികച്ച പ്രവര്‍ത്തനം നടത്തി ജനങ്ങള്‍ക്ക് പ്രിയങ്കരനായ ജനപ്രതിനി ധിയായി. പട്ടികജാതി ക്ഷേമസമിതിയിലും അദ്ദേഹം നല്ല പ്രവര്‍ ത്തനം നടത്തിയിരുന്നു.പാലക്കാട് ജില്ലയില്‍ എം നാരായണന്റെ വേര്‍പാടിനു ശേഷം താങ്ങാനാവാത്തതാണ് വിജയദാസിന്റെ വിയോഗമെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!