പാലക്കാട്:പൊതുവിജ്ഞാനത്തിന്റെ നവജാലകം തുറക്കാൻ അറിവിനെ ആഘോഷമാക്കി കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് പ്രതിഭാ ക്വിസ് മൂന്നാംഘട്ടം ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എടപ്പലം പി.ടി.എം. വൈ.എച്ച്.എസ്.എസ്സിനെ പ്രതിനിധീകരിച്ച പി.വി.ശിവാനി, കെ.പി.അമീൻ അസ് ലം എന്നിവരും യു.പി വിഭാഗത്തിൽ വട്ടേനാട് ജി.വി.എച്ച്. എസ്.എസ്സിലെ ജെ.നിവേദിതയും ടി.അഭിനവും ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ എൻ.എം.ഉദ്ദവ്, വി.പി. ഹാദിഫ് അഹമ്മദ് (എം.ഇ.എസ്.എച്ച്.എസ്.എസ്,മണ്ണാർക്കാട്), എൻ.എ.അജ്മൽ,സമൽ(എച്ച്.എസ്.എസ്,വല്ലപ്പുഴ)യു.പി വിഭാഗ ത്തിൽ സി.എസ്.ആര്യ, എൻ.അഭിനവ് (ജി.വി.എച്ച്.എസ്.എസ്, അലനല്ലൂർ), കെ.ഫൈഹ ഫാത്തിമ,യു.ശ്രീലക്ഷ്മി(എം.ഇ.എസ്.എച്ച്. എസ്,മുണ്ടൂർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പാലക്കാട് ബി.ഇ.എം ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം.എം. ഹമീദ് വിജയികൾക്ക് സമ്മാനതുകയും പ്രശംസാപത്രവും ശിൽപവും വിതരണം ചെയ്തു.കെ.എസ്.ടി.യു സംസ്ഥാന വൈസ്പ്രസിഡണ്ട് സി.എം.അലി,സി.പി.മുരളീധരൻ,ടി.ഷൗക്കത്തലി,ടി.എം.സാലിഹ്,സി.ഖാലിദ്,ടി.കെ.മുഹമ്മദ് ഹനീഫ,സലീം നാലകത്ത്, കെ.എ .അബ്ദുമനാഫ്,എം.എം.റഫീഖ്,എ.എസ്.അബ്ദുൽസലാം,എ.എച്ച്.അബ്ദുൽഗഫൂർ പ്രസംഗിച്ചു.എല്ലാ മത്സരാർത്ഥികൾക്കും സാക്ഷ്യ പത്രവും ‘സി.എച്ചിന്റെ മൊഴിമുത്തുകൾ ‘ എന്ന ലഘു പുസ്തകവും സമ്മാനിച്ചു.മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയയുടെ സ്മരണാർത്ഥം കെ.എസ്.ടി.യു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന പ്രതിഭാ ക്വിസ് നാലാം ഘട്ട മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തുന്ന 14 ജില്ലാ ടീമുകളെ പങ്കെടുപ്പിച്ച് 23ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടക്കും.