മണ്ണാര്‍ക്കാട്:എംഇഎസ് കോളേജ് പയ്യനെടം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.റോഡ് പണി പുനരാരംഭിക്കാന്‍ നേരത്തെ രണ്ടാഴ്ച സമയം നല്‍കിയിരുന്നു .ഈ കാലയളവില്‍ നിര്‍മാണം പുനരാരംഭിക്കാത്ത സാഹചര്യത്തി ലാണ് ഒരാഴ്ച കൂടി അധിക സമയം നല്‍കി റോഡ് വാഹനഗതാഗത യോഗ്യമാക്കാന്‍ ജഡ്ജ് പിവി ആശ ഉത്തരവിട്ടത്.കെആര്‍എഫ്ബി റിവൈസ് പ്രൊജക്ട് എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ലെന്നാണ് ഇതിന് കാര ണമായി കിഫ്ബി കോടതിയെ അറിയിച്ചത്.കെഎര്‍എഫ്ബിയെ കൂടി കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. കുമരംപു ത്തൂര്‍ പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മുസ്തഫ വറോടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

CamScanner 11-18-2020 19.50.49

എട്ട് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് കിഫ്ബി 16.5 കോടി രൂപ ചെലവില്‍ രണ്ട് വര്‍ഷം മുമ്പാണ് നിര്‍മാണം തുടങ്ങിയത്.റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് കിഫ്ബി പ്രവൃത്തി നിര്‍ത്തിവെക്കുന്നതിനുള്ള സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.പണി പുനരാരംഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അശാസ്ത്രീയമായ രീതിയിലാണ് നവീകരണം നടക്കുന്നതെന്നായി രുന്നു പ്രധാനമായും ഉയര്‍ന്ന പരാതി.തകര്‍ന്ന് കിടക്കുന്ന റോഡ് യാത്രാ ദുരിതം വിതയ്ക്കുകയാണ്.റോഡിന്റെ ശോച്യാവസ്ഥ യ്‌ക്കെതിരെ നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!