മണ്ണാര്‍ക്കാട്:നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനോട നുബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേ ഴ്‌സ്,അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ പൊതുയോഗം നടത്തി. മണ്ണാര്‍ക്കാട്,തെങ്കര,കരിമ്പ,കാരാകുര്‍ശ്ശി എന്നിവടങ്ങളിലാണ് യോഗം നടന്നത്. നേതാക്കളായ ഇ മുഹമ്മദ് ബഷീര്‍,യൂസഫ് മാസ്റ്റര്‍,അനിതകുമാരി,മണികണ്ഠന്‍ മാസ്റ്റര്‍, ഹരി ദാസന്‍ മാസ്റ്റര്‍,ലത ടീച്ചര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലെ വിശ ദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു.ടിപി സന്ദീപ് മാസ്റ്റര്‍, കൃഷ്ണദാസ് മാസ്റ്റര്‍,റഷീദ്,ബഷീര്‍,ഭക്ത ഗിരീഷ്,മുഹമ്മദ് ഷാഫി, ഡോ.വിനീഷ് എന്നിവര്‍ സംസാരിച്ചു.

ജനവിരുദ്ധ തൊഴില്‍ നിയമഭേദഗതിയും കര്‍ഷക നിയമ ഭേദഗതി യും പിന്‍വലിക്കുക,കേരളത്തോടുള്ള അവഗണന അവസാനിപ്പി ക്കുക,പൊതുമേഖല സ്ഥാപനങ്ങളുടെ സ്വാകര്യവല്‍ക്കരണം ഉപേ ക്ഷിക്കുക,നിയമന നിരോധനം ഒഴിവാക്കി എല്ലാ തസ്തികകളും നികത്തുക,തൊഴിലുറപ്പ് ദിനവും കൂലിയും വര്‍ധിപ്പിക്കുക,ആദായ നികുതി ബാധകമല്ലാത്തവര്‍ക്കും എല്ലാ അവശ്യ ജനവിഭാഗങ്ങള്‍ ക്കും പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും സൗജന്യ മായി നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.