മണ്ണാര്‍ക്കാട്:തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗാന്ധി ജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ എന്റെ സത്യാ ന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം ചടങ്ങില്‍ വിതരണം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറിശ്ശി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് ഭാരവാഹി പി ദൃശ്യ അധ്യക്ഷയായി.ഭാരവാഹികളായ അജയ് കൃഷ്ണ,അശ്വിന്‍ രാജ്,അഭിത് കൃഷ്ണ, അര്‍ജുന്‍, വിഷ്ണു, ശ്രേയ, അജു,അച്ചു,സച്ചു എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യ ഉപകേന്ദ്രം
ശുചീകരിച്ചു

കോട്ടോപ്പാടം:ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ വനിതാ വേദിയുടെ നേതൃത്വത്തില്‍ കണ്ടമംഗലം ആരോഗ്യ ഉപ കേന്ദ്രം ശുചീകരിച്ചു.പഞ്ചായത്തംഗം എ.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡണ്ട് കെ.ശൈലജ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡണ്ട് സി.മൊയ്തീന്‍കുട്ടി ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി.വായനശാലാ ഭരണ സമിതി അംഗങ്ങളായ കെ.രാമകഷ്ണന്‍ ,കെ.വിപിന്‍, സി.ശങ്കരനാരായണന്‍ ,കെ.ഹരിദാസ്. കെ.വിജയലക്ഷ്മി വിജീഷ് കണ്ടത്ത് ,വനിതാവേദി പ്രവൃത്തകരായ കെ.സത്യഭാമ എം.ഷാജിമോള്‍ കെ.ശ്രീമതി,ബീന എന്നിവര്‍ നേതൃ ത്വം നല്‍കി.

പോലീസ് സ്‌റ്റേഷന്‍ ശുചീകരിച്ചു

മണ്ണാര്‍ക്കാട്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പോലീസ് സ്‌റ്റേഷന് മുന്‍വശത്തെ ഗാന്ധി സ്മൃതി മണ്ഡപം ശുചീകരിച്ചു. പോലീസ് സ്‌റ്റേഷന്‍ പരിസരവും ശുചീകരിച്ചു.സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അഷ്‌റഫ് മാളിക്കുന്നിന്റെ നേതൃത്വത്തിലുളള 20 അംഗങ്ങള്‍ ശുചീകരണത്തില്‍ പങ്കെടുത്തു.സ്റ്റേഷന്‍ ഹൗസ് ഓഫീ സര്‍ എംകെ സജീവ് ഉദ്ഘാടനം ചെയ്തു.എസ് ഐ ആര്‍ രാജേഷ് ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!