പാലക്കാട്:ജില്ലയില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശന മായി പാലിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡി ബാലമുരളി ഉത്തരവിട്ടുകോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കു ന്ന സാഹചര്യത്തിലാണ് നടപടി.16 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി കോവിഡ് ബാധിതരുടേയും ക്വാറന്റൈനി ല്‍ കഴിയുന്നവരുടേയും എണ്ണം മുന്നറിയിപ്പെന്നോണം ഉയരുന്ന സാ ഹചര്യമാണ്.ഓരോ വ്യക്തിയും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമാ യി പാലിക്കേണ്ടതുണ്ടെന്നും മറ്റ് വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ ത്തുമ്പോള്‍ ശാരീരിക അകലം,മാസ്‌ക് ധാരണം,ശുചിത്വ പാലനം ഉള്‍പ്പടെയുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണ മെന്നും കാണിച്ചാണ് ജില്ല കലക്ടര്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിട്ടിരിക്കുന്നത്.

1.വിവാഹ ആഘോഷവേളകളില്‍ 50 പേരിലും മരണാനന്തര ചടങ്ങുകളില്‍ 20 പേരിലും അധികരിക്കാന്‍ പാടുള്ളതല്ല.

  1. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍, മതാചാരപരിപാടികള്‍ പ്രാര്‍ത്ഥനാവേളകള്‍, രാഷ്ട്രീയ ,സാമൂഹിക, സാംസ്‌കാരിക പരിപാടികളില്‍ 20 പേര്‍ വരെയാണ് അനുവദനീയമായിട്ടുള്ളത്.
  2. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുവാഹനങ്ങള്‍, ഓഫീസുകള്‍, വാണിജ്യ- വ്യാപാര സ്ഥാപനങ്ങള്‍, ഭക്ഷ്യശാലകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷാ കേന്ദ്രങ്ങള്‍, അഭിമുഖ നടപടികള്‍, വ്യവസായ മേഖലകള്‍, എന്നിവിടങ്ങളില്‍ സാമ്പത്തികപരമായ കാര്യങ്ങളടക്കം നടപ്പാക്കേണ്ടത് ശാരീരിക അകലവും ബ്രേക്ക് ദി ചെയിന്‍ ഉള്‍പ്പെട്ട കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കണം.

ഇതിനുപുറമെ ജില്ലയിലൊട്ടാകെ പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒത്തു കൂടുന്നത് നിരോധിച്ചതായും ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.

അമ്പലപ്പാറ, ചാലിശ്ശേരി, കടമ്പഴിപ്പുറം, കണ്ണാടി, കൊടുവായൂര്‍, നെന്മാറ, ഓങ്ങല്ലൂര്‍, ഒറ്റപ്പാലം, പാലക്കാട്, പല്ലശ്ശന, പട്ടാമ്പി, പിരാ യിരി, പുതുനഗരം, പുതുപ്പരിയാരം, പുതുശ്ശേരി, ഷൊര്‍ണൂര്‍, തിരു വേഗപുറ, തൃത്താല, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മാര്‍ക്കറ്റു കള്‍, ബസ് സ്റ്റാന്‍ഡുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും അണുനശീകരണം നടത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി യിട്ടുണ്ട്.

ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഒരു മാസം വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!