കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കണ്ടമംഗലം പ്രദേശത്തേക്കു ണ്ടായിരുന്ന,മഹാകവി ഒളപ്പമണ്ണ സ്വന്തമായി നിര്‍മിച്ച് പില്‍ക്കാല ത്ത് പഞ്ചായത്തിന് കൈമാറിയ വേങ്ങ – കണ്ടമംഗലം റോഡ് മഹാ കവിയുടെ പേരില്‍ അറിയപ്പെടേണ്ടതിന്റെ ആവശ്യകത സൂചിപ്പി ച്ച് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റ ര്‍ നേതൃത്വത്തില്‍ നിവേദനം പഞ്ചായത്തിന് നല്‍കി.
60 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാകവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതി രിപ്പാട് തന്റെ കണ്ടമംഗലത്തെ മനയിലേക്കും റബ്ബര്‍ പ്ലാന്റേഷനി ലേക്കും വാഹനത്തിലെത്താനായി സ്വന്തമായി നിര്‍മിച്ച 6 കി.മീറ്റ റോളം ദൈര്‍ഘ്യം വരുന്ന റോഡാണ് ഇത്. മനയും ഭൂസ്വത്തും വിറ്റ ശേഷം റോഡ് പഞ്ചായത്തിന് കൈമാറിയിട്ട് 40 വര്‍ഷം പിന്നിട്ടു. ഈ ആവശ്യംമുമ്പും ഉയര്‍ന്നെങ്കിലും അതൊന്നും അധികൃതരുടെ പരി ഗണനയില്‍ വരാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയന് ലൈബ്രറി പ്രസിഡന്റ് മൊയ്തീന്‍ കുട്ടി.സി., സെക്രട്ടറി എം.ചന്ദ്രദാസന്‍, വൈസ് പ്രസിഡന്റ്‌കെ രാമകൃഷ്ണന്‍, കെ.ഹരിദാസ് എന്നിവര്‍ നിവേദനം കൈമാറിയത്.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് മഹാകവി ഒളപ്പമണ്ണയാണെന്നത് അഭിമാനകരമായ ഓര്‍മയാണ്.മലയാള കാവ്യ ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി ഒളപ്പ മണ്ണയുടെ പേരില്‍ ഈ റോഡ് അറിയപ്പെടുകയെന്നത് അദ്ദേഹത്തോ ടുള്ള ആദരവിന്റെ നിദര്‍ശനമായി മാറുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വരും തലമുറയ്ക്ക് മഹാകവിയെ അറിയാനും പഠി ക്കാനും പ്രചോദനമായി ഈ നാമകരണം വഴിവെക്കും.