ഹരിതം സഹകരണം:വിദ്യാലയങ്ങളില്‍ പ്ലാവിന്‍തൈനട്ട് അലനല്ലൂര്‍ സഹകരണബാങ്ക്

അലനല്ലൂര്‍ : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പ്ലാവിന്‍ തൈ നട്ടു. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അല്‍ഫിത്രാഹ് ഇസ്‌ലാമിക്…

പാഠം ഒന്ന്, സ്‌കൂളിലേക്ക് നടക്കുമ്പോള്‍; സുരക്ഷാനിര്‍ദേശങ്ങളുമായി മോട്ടോര്‍വാഹന വകുപ്പ്

മണ്ണാര്‍ക്കാട് : സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്ന കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണമായും ജാഗ്രതപാലിക്കുന്നതിനൊപ്പം നടന്നുപോകുന്ന കുട്ടികളെ പരിശീലിപ്പിക്കണമെന്നും ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ പിന്തുണ നല്‍കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 1…

മദ്യവില്‍പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്തിന്റെ പ്രമേയം

മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ സ്വകാര്യകെട്ടിടത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യ വില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാ ക്കി. ഗ്രാമ പഞ്ചായത്തിന് സമീപത്തെ സ്വകാര്യകെട്ടിടത്തിലാണ് മദ്യവില്‍പന ശാല തുടങ്ങാനുള്ള നീക്കം. മദ്‌റസ, പാരലല്‍കോളജ്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, ബാങ്കുക ള്‍, റേഷന്‍കട,…

കൈക്കൂലി കേസ്: സര്‍വേയര്‍ റിമാന്‍ഡില്‍

മണ്ണാര്‍ക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ സര്‍വേയര്‍ പി.സി.രാമദാസിനെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. ഇന്നാണ്‌ വിജിലന്‍സ് പാലക്കാട് യൂനിറ്റ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്…

ക്ഷേത്രഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച; നാട്ടുകാരെത്തിയപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്: ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന മോ ഷ്ടാക്കള്‍ മറ്റൊരു ഭണ്ഡാരം തകര്‍ക്കാനുള്ള നീക്കത്തിനിടെ നാട്ടുകാരെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടിച്ച പണവും കമ്പിപ്പാരയും മറ്റും സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഭണ്ഡാരങ്ങളില്‍ നിന്നും നഷ്ടപ്പെട്ട പണം തിരികെകിട്ടി. ഭണ്ഡാരത്തിലുള്ള…

അല്‍ ബിര്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ശറഫുല്‍ ഇസ്ലാം അല്‍ ബിര്‍ പ്രവേശനോത്സവം സംഘടി പ്പിച്ചു. എസ്.കെ.ജെ.എം.സി.സി സംസ്ഥാന ക്ഷേമനിധി വൈസ് ചെയര്‍മാന്‍ സി. മുഹമ്മദാലി ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. മഹല്ല് ഖാസി എ.പി.ജലീല്‍ ഫൈസി പ്രാര്‍ത്ഥനക്ക്…

എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍ : എടത്തനാട്ടുകര യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്. എസ്.എല്‍.സി, പ്ലസ്ടു പരീക്ഷവിജയികള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, എടത്തനാ ട്ടുകര ചാരിറ്റി കൂട്ടായ്മ എന്നിവര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി. കോട്ടപ്പള്ള വ്യാപാരഭവനില്‍ നടന്ന പരിപാടി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ശാസ്ത്രക്വിസ് മത്സരം നടത്തി

മണ്ണാര്‍ക്കാട് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്കായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തല ശാസ്ത്രക്വിസ് മത്സരം നടത്തി. മണ്ണാര്‍ ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അലനല്ലൂര്‍ രണ്ടാം സ്ഥാനവും…

സമത്വത്തിലേക്കുള്ള കാല്‍വെയ്പാണ് വിദ്യാഭ്യാസം:പ്രൊഫ. സീന ശ്രീവത്സന്‍

കോട്ടോപ്പാടം : വിദ്യാഭ്യാസമെന്നത് കേവലം അറിവുനേടല്‍ മാത്രമല്ല ജീവിതത്തിലെ ചില തിരിച്ചറിവുകളിലൂടെ സമത്വത്തിലേക്കുള്ള പ്രയാണമാണെന്ന് സാഹിത്യകാരി പ്രൊഫ.സീന ശ്രീവത്സന്‍. ആര്യമ്പാവ് സൗഹൃദ കൂട്ടായ്മയുടെ ആദരം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കൂട്ടായ്മ പ്രസിഡന്റ് കെ.ജി.ബാബു അധ്യക്ഷനായി. വിവിധ മേഖലകളില്‍ വിജയികളായവരെ ആദരിച്ചു.…

പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 65 പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിടും

മണ്ണാര്‍ക്കാട് : തരിശുഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരള മിഷന്റെ സംരഭമാ യ പച്ചത്തുരുത്ത് പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കുന്നു. ജില്ലയിലെ 46 തദ്ദേശസ്ഥാപനങ്ങളി ലായി 65 പച്ചത്തുരുത്തുകളുടെ നിര്‍മാണത്തിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമിടും. തദ്ദേശസ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ വിവിധ ഏജന്‍സികളെ…

error: Content is protected !!