മണ്ണാര്‍ക്കാട് : നഗരസഭയുടെ ബഹുമുഖ പദ്ധതികള്‍ക്കായി പാതാക്കരമലയില്‍ കണ്ടെ ത്തിയ സ്ഥലം പുനഃപരിശോധിക്കുവാനായി ജിയോളജി വകുപ്പിനെ സമീപിക്കാന്‍ നഗര സഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഈ സ്ഥലത്ത് നിര്‍മാണപ്രവര്‍ ത്തനങ്ങള്‍ നടത്തിയാല്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടാകുമെന്ന പ്രദേശവാസികളുടെ ആ ശങ്ക പരിശോധിക്കണമെന്ന് കൗണ്‍സിലര്‍ ടി.ആര്‍. സെബാസ്റ്റിയന്‍ യോഗത്തില്‍ ഉന്നയി ച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിവകുപ്പിനെകൊണ്ട് പരിശോധിക്കാനു ള്ള തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചത്. പാതാക്കരമലയിലെ സ്ഥലത്തിന് പകരം മിനിസിവില്‍സ്റ്റേഷന് പിന്‍വശത്തുള്ള കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ സ്ഥലം വിനിയോഗിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നതും ചര്‍ച്ചയായി. ഉഭയമാര്‍ ഗം വാര്‍ഡില്‍ അങ്കണവാടി നിര്‍മിക്കുവാന്‍ സ്ഥലംവാങ്ങുന്നതിന് തുകനീക്കിവെക്കാ നും തീരുമാനമായി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെ ടുപ്പു പെരുമാറ്റച്ചട്ടം നഗരസഭയേയും ബാധിക്കുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തി ല്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ വ്യക്തിഗത ആനുകൂല്യങ്ങളുടെ അന്തിമപട്ടികയ്ക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്ന കൗണ്‍സിലര്‍മാരുടെ ആവ ശ്യത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരസഭാ ഉപാധ്യക്ഷ കെ. പ്രസീത അധ്യ ക്ഷയായി. സെക്രട്ടറി എം. സതീഷ്‌കുമാര്‍, സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാ ര്‍ സംസാരിച്ചു.