മണ്ണാര്‍ക്കാട് : സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്ന കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണമായും ജാഗ്രതപാലിക്കുന്നതിനൊപ്പം നടന്നുപോകുന്ന കുട്ടികളെ പരിശീലിപ്പിക്കണമെന്നും ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ പിന്തുണ നല്‍കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

1 കുട്ടികൾ വലത് വശം ചേർന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക.

2 . റോഡിൽ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക.

3.റോഡിൽ നിരന്ന് നടക്കാതെ വരി വരിയായി നടക്കുക.

4.കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോൾ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികൾ നമ്മുടെ കയ്യിൽ പിടിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് നാം അവരുടെ കയ്യിൽ പിടിച്ച് നടത്തുന്നത്.

കൊച്ചു കുട്ടികളാണെങ്കിൽ നമ്മുടെ പെരു വിരൽ കുട്ടിക്ക് പിടിക്കാൻ കൊടുക്കുകയും മറ്റ് വിരലുകൾ കൊണ്ട് നാം കുട്ടിയുടെ കൈ ചേർത്ത് പിടിക്കുകയും ചെയ്യുക.

5 അപരിചിതരുടെ വാഹനങ്ങളിൽ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതർ ലിഫ്റ്റ് വാഗ്ദാനം ചെയ്താൽ നിരസിക്കണമെന്നും ബോധ്യപ്പെടുത്തുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!