കോട്ടോപ്പാടം : വിദ്യാഭ്യാസമെന്നത് കേവലം അറിവുനേടല്‍ മാത്രമല്ല ജീവിതത്തിലെ ചില തിരിച്ചറിവുകളിലൂടെ സമത്വത്തിലേക്കുള്ള പ്രയാണമാണെന്ന് സാഹിത്യകാരി പ്രൊഫ.സീന ശ്രീവത്സന്‍. ആര്യമ്പാവ് സൗഹൃദ കൂട്ടായ്മയുടെ ആദരം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കൂട്ടായ്മ പ്രസിഡന്റ് കെ.ജി.ബാബു അധ്യക്ഷനായി. വിവിധ മേഖലകളില്‍ വിജയികളായവരെ ആദരിച്ചു. കെ.ബാലചന്ദ്രന് മാസ്റ്റര്‍, അരിയൂര്‍ രാമ കൃഷ്ണന്, പി.കൃഷ്ണപ്രസാദ്, രവി നമ്പ്യാര്‍, പി. ഹരിഗോവിന്ദന്, വിനീത്, സുഭാഷ് കാവുങ്ങ ല്‍, കെ.രജീഷ്, പി.സുധീഷ്, സുനില്‍കുമാര്‍, രമേശ് പണിക്കര്‍, പി.ശിവദാസന്‍, ഹരി ദാസന്, സുജി സുരേഷ്, രാഹുല്‍ പാലാട്ട്, രജനി, സത്യഭാമ, ഭാമ എന്നിവര്‍ പങ്കെടുത്തു.