തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ ഈമാസം 19ന് മുപ്പെട്ട് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൂജകളുണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. മുപ്പെട്ട് ശനി ആഘോഷ ദിവസങ്ങളില്‍ കാര്യസാദ്ധ്യ മഹാപുഷ്പാ ഞ്ജലി, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയ പ്രത്യേക വഴിപാടുകള്‍ നടത്താറുണ്ട്. ഇട വമാസത്തിലെ തിരുവോണ നാളില്‍ പ്രതിഷ്ഠാദിന മഹോത്സവവും വൃശ്ചികം ഒന്ന് മുത ല്‍ ധനു 13വരെ മണ്ഡലകാല ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവവും ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ്. അതിപുരാതനവും പ്രശസ്തവുമായ ഈ ക്ഷേത്രം ജില്ലയിലെ ഏക അശ്വാരൂഢ ശാസ്താക്ഷേത്രവുമാണ്. ഗണപതി, മുനീശ്വരന്‍, വനദുര്‍ഗ്ഗ എന്നീദേവ തകളാണ് ഉപദേവന്‍മാര്‍. മുപ്പെട്ട് ശനിയാഴ്ച പൂജകള്‍, വഴിപാടുകള്‍ എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി 8921593303 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.