മണ്ണാര്‍ക്കാട്: ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന മോ ഷ്ടാക്കള്‍ മറ്റൊരു ഭണ്ഡാരം തകര്‍ക്കാനുള്ള നീക്കത്തിനിടെ നാട്ടുകാരെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടിച്ച പണവും കമ്പിപ്പാരയും മറ്റും സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഭണ്ഡാരങ്ങളില്‍ നിന്നും നഷ്ടപ്പെട്ട പണം തിരികെകിട്ടി. ഭണ്ഡാരത്തിലുള്ള നോട്ടുകളാണ് മോഷ്ടാക്കള്‍ എടുത്തിരുന്നത്.തിങ്കളാഴ്ച രാത്രി 12മണിയോടെയാണ് നഗരസഭാ പരിധിയിലെ അരയങ്ങോടാണ് സംഭവം. അരയ ങ്ങോട് ഭഗവതി ക്ഷേത്രത്തിന് മുന്നിലുള്ള രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുതകര്‍ത്തായിരു ന്നു മോഷണം. തുടര്‍ന്ന് സമീപത്തെ എസ്.എന്‍.ഡി.പി. ഗുരുദേവമന്ദിരത്തിന് മുന്നിലു ള്ള ഭണ്ഡാരത്തിനടുത്തെത്തിയ മോഷ്ടാക്കള്‍ കമ്പിപ്പാര ഉപയോഗിച്ച് പൂട്ടൂപൊളിക്കുന്ന തിനിടെ ശബ്ദം കേട്ട് സമീപവാസി ഉണരുകയായിരുന്നു. വീട്ടുകാര്‍ പുറത്തിറങ്ങിയതോ ടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്ന തെന്ന് പറയുന്നു. വിവമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി പരിശോ ധന നടത്തി. നാട്ടുകാരും പൊലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഇവര്‍ രക്ഷപ്പെട്ടവഴിയിലുള്ള ഒരു വീട്ടില്‍ സി.സ.ടി.വി കാമറയുള്ള തിനാല്‍ ഇത് പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലിസെന്ന് അറിയുന്നു.