മണ്ണാര്‍ക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ സര്‍വേയര്‍ പി.സി.രാമദാസിനെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. ഇന്നാണ് വിജിലന്‍സ് പാലക്കാട് യൂനിറ്റ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡി. വൈ.എസ്.പി സി.എം.ദേവദാസ് പറഞ്ഞു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന തുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഓഫിസ് കേന്ദ്രീകരിച്ചും അന്വേഷണമു ണ്ടാകുമെന്നും അറിയുന്നു. തിങ്കളാഴ്ചയാണ് രാമദാസ് വിജിലന്‍സ് പിടിയിലായത്. വസ്തുവിന്റെ സര്‍വേ നമ്പര്‍ ശരിയാക്കി കിട്ടുന്നതിന് സര്‍ട്ടിഫിക്കറ്റിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് 40,000 രൂപ ആനമൂളി സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയത്. ആദ്യം 75000 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീടത് 60,000വും ഒടുവില്‍ 40,000 രൂപ യു മാക്കി. പരാതിക്കാരന്‍ തുക നല്‍കാതിരുന്നതോടെ ഇദ്ദേഹം റിപ്പോര്‍ട്ട് തഹസില്‍ദാ ര്‍ക്ക് നല്‍കിയില്ല. ഇതോടെ സ്വകാര്യവ്യക്തി വിജിലന്‍സില്‍ പരാതി നല്‍കുകയായിരു ന്നു. തുടര്‍ന്നാണ് ചിറക്കല്‍പ്പടിയില്‍വച്ച് നാടകീയമായി സര്‍വേയറെ അറസ്റ്റുചെയ്തത്. 2016 ലും ഭൂമി അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയവേളയിലും രാമദാസിനെ വിജിലന്‍സ് കയ്യോടെ പിടികൂടിയിരുന്നു. ഈ കേസ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയായിരിക്കവെയാണ് വീണ്ടും രാമദാസ് കൈക്കൂലി കേസില്‍ അറസ്റ്റിലാകുന്നത്. താലൂക്കിലെ റവന്യുവകു പ്പില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രണ്ടാമത്തെ കൈക്കൂലി കേസാണ് കഴിഞ്ഞദിവ സമുണ്ടായത്. 2023 മേയ് മാസത്തില്‍ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്ന വി.സുരേഷ്‌കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കി വരുന്നതായാണ് വിവരം.