മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ സ്വകാര്യകെട്ടിടത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യ വില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാ ക്കി. ഗ്രാമ പഞ്ചായത്തിന് സമീപത്തെ സ്വകാര്യകെട്ടിടത്തിലാണ് മദ്യവില്‍പന ശാല തുടങ്ങാനുള്ള നീക്കം. മദ്‌റസ, പാരലല്‍കോളജ്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, ബാങ്കുക ള്‍, റേഷന്‍കട, അക്ഷയ സെന്റര്‍, സ്വകാര്യ തൊഴില്‍ സ്ഥാപനം എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് സ്ത്രീകളും കുട്ടിക ളും വയോധികരുമെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുമ്പോള്‍ മദ്യവില്‍പന ശാല ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. മദ്യവില്‍പനശാല സൈ്വര്യജീവിതത്തെ ബാധിക്കുമെന്നതിനാല്‍ സ്ഥാപനം തുടങ്ങുന്നതിന് അനുമതി നല്‍കരുതെന്നുമാണ് പ്രമേയത്തിലെ ആവശ്യം. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂരാണ് ഭരണസമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.നൗഫല്‍ തങ്ങള്‍ പിന്താങ്ങി. പ്രമേയം ഐക്യകണ് ഠേന പാസാക്കി.