മണ്ണാര്‍ക്കാട് : തരിശുഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരള മിഷന്റെ സംരഭമാ യ പച്ചത്തുരുത്ത് പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കുന്നു. ജില്ലയിലെ 46 തദ്ദേശസ്ഥാപനങ്ങളി ലായി 65 പച്ചത്തുരുത്തുകളുടെ നിര്‍മാണത്തിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമിടും. തദ്ദേശസ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ വിവിധ ഏജന്‍സികളെ സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഫലവൃക്ഷതൈകള്‍, മറ്റുവി വിധതരം വൃക്ഷതൈകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തും. പരമാവധി സസ്യവൈവി ധ്യം ഉറപ്പാക്കുന്നതിനാണ് ശ്രമം. കഴിഞ്ഞ മാസങ്ങളില്‍ ജില്ല നേരിട്ട ഉഷ്ണതരംഗപ്രതിഭാ സത്തെ ഭാവിയില്‍ അതിജീവിക്കുക കൂടിയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്തിന്റെ പാരിസ്ത്ഥികം 2024 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഹരിതഭൂമി വൃക്ഷവല്‍ക്കരണ യജ്ഞവുമായി സംയോജിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലും പുഴയോരത്തും പച്ചത്തുരുത്തുകള്‍ ഒരക്കും. ആദ്യഘട്ട കാംപെയിന്‍ ജൂലായില്‍ ആരംഭിച്ച് ആഗസ്റ്റില്‍ അവസാനിക്കും. ജില്ലയില്‍ 94 ഏക്കര്‍ വിസ്തൃതിയില്‍ നിലവിലു ള്ള 128 പച്ചത്തുരുത്തുകളിലായി 25000 സസ്യജാലങ്ങളെ സംരക്ഷിച്ചു വരുന്നുണ്ട്.
പൊതുസ്ഥലങ്ങളിലുള്‍പ്പടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷതൈകളും തദ്ദേ ശീയമായ സസ്യങ്ങളും നട്ടുവളര്‍ത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃ ഷ്ടിച്ച് സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചുരുങ്ങിയത് അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചതുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചതുരുത്തു കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചതുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.