മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് തച്ചനാട്ടുകര പാലോടില്‍ നാളെ പ്രവ ര്‍ത്തനം തുടങ്ങുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ 14 ബ്രാഞ്ചുകളി ലായി പ്രവര്‍ത്തിക്കുന്ന യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ 15-ാമത് ബ്രാഞ്ച് പാലോട് പേള്‍ പ്ലാസ ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. നാളെ വൈകിട്ട് നാലു മണിക്ക് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എം.ജി പട്ടേല്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഫിറോസ് പുത്തനങ്ങാടി, വയനാട് മുണ്ടക്കൈ ദുര ന്തനിവാരണത്തില്‍ പങ്കാളിയായ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.രമേശ്, ഭിന്നശേഷി കുട്ടികളുടെ പഠനത്തിന് മെച്ചപ്പെട്ട സംവിധാനം ഒരുക്കി ദേശീയ അധ്യാ പക അവാര്‍ഡ് നേടിയ ശിവപ്രസാദ് പാലോട്, പാലോട് മൈത്രി ക്ലബ് ഭാരവാഹികള്‍ എന്നിവരെ ആദരിക്കും. ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഉദ്ഘാടനത്തനോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രമുഖ വാദ്യകലാകാരന്‍ ശുകപുരം ദിലീപിന്റെ നേതൃത്വത്തില്‍ പഞ്ചാരി മേളവും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, ഷബീര്‍ അലി, ശാസ്താപ്രസാദ്, ഷെമീര്‍ അലി, ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!