വെള്ളിയാര്‍പുഴ കരകവിഞ്ഞ് കോഴിഫാമിലേക്ക് വെള്ളം കയറി, മൂവായിരം കോഴികള്‍ ചത്തു
അലനല്ലൂര്‍ : വെള്ളിയാര്‍പുഴ കരകവിഞ്ഞ് കോഴിഫാമിലേക്ക് വെള്ളം കയറി മൂവാ യിരം കോഴികള്‍ ചത്തു. എടത്തനാട്ടുകര പാലക്കടവ് കറുത്താര്വടക്കേതില് സഹലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുഴയ്ക്ക് സമീപമുള്ള കൃഷിയിടത്തിലാണ്…
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സി.എഫ്.സി ടീമിന്റെ കൈത്താങ്ങ്
മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധികര്‍ക്ക് കൈത്താങ്ങുമായി ചിറയ്ക്കല്‍പ്പടി സി.എഫ്.സി. റെസ്ക്യുടീം. മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച കുടിവെള്ളം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളുമായി സംഘം വയ നാട്ടിലേക്ക് തിരിച്ചു. കാരുണ്യ ആംബുലന്‍സിന്റെ രണ്ട് വാഹനങ്ങളിലായാണ് ഇന്ന് രാത്രി 11 മണിയോടെ…
താലൂക്കിലും മഴകനത്തു തന്നെ, ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
മണ്ണാര്‍ക്കാട് : മഴയുടെ പെരുംപെയ്ത്തില് താലൂക്കിലും വെള്ളപ്പൊക്കം. വീടുകളി ലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്ന് അലനല്ലൂരിലും പാലക്കയത്തുമായി രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 11 കുടുംബങ്ങളിലെ 33 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. അലനല്ലൂര്‍ പാക്കത്തുകുളമ്പിലെ രണ്ട് കുടുംബങ്ങളെ പടകാളിപറമ്പ് അംഗനവാടിയിലേക്കാണ്…
താലൂക്കില്‍ പനിബാധിതരുടെ എണ്ണമേറുന്നു, ആശുപത്രികളില്‍ തിരക്ക്
മണ്ണാര്‍ക്കാട് : കാലവര്‍ഷം ശക്തിപ്പെട്ടതോടെ താലൂക്കില്‍ പനിയും ചുമയും ബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവുമേറുന്നു. താലൂക്ക് ഗവ. ആശുപത്രി, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളിലെല്ലാം ധാരാളം പേരാണ് ചികിത്സയ്ക്കായി എത്തു ന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് രോഗികളിലേറെയും. ചുമബാധിച്ച്…
ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകു പ്പ് മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമാ യി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ്…
അതിതീവ്ര മഴയ്ക്കു സാധ്യത: എട്ടു ജില്ലകളിൽ റെഡ് അലർട്ട്
മണ്ണാര്‍ക്കാട് :അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു (ജൂലൈ 30) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമാ യ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…
ജില്ലയില്‍ നാളെ മഞ്ഞ അലര്‍ട്ട്
മണ്ണാര്‍ക്കാട് : കേരള ദുരന്തനിവാരണ അതോറിറ്റി പാലക്കാട് ജില്ലയില്‍ ജൂലൈ 31ന് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവ ചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പ്രതീ ക്ഷിക്കാം.
കനത്ത മഴ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലെടുക്കാന്‍ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദ്ദേശം
മണ്ണാര്‍ക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തദ്ദേശസ്വയം ഭരണ എക് സൈസ് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശം നല്കി. എല്ലാ വരും ജാഗ്രത പാലിക്കണമെന്നും ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍…
തുപ്പനാട് പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളംകയറി
കല്ലടിക്കോട് : തുപ്പനാട് പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. കുണ്ടം കണ്ടം ഭാഗത്തെ കുണ്ടംകണ്ടം ഭാഗത്തെ ആറോളം വീടുകളിലേക്ക് വെള്ളംകയറിയ തായാണ് വിവരം. ഇന്ന് രാവിലെ യോടെയാണ് സംഭവം. കുടുംബങ്ങളോട് പഞ്ചായ ത്തിന് സമീപത്തെ ബഡ്സ് സ്കൂ ളിലേക്ക് മാറി…
തച്ചമ്പാറയില്‍ പെട്രോള്‍പമ്പിന്റെ മതിലിടിഞ്ഞു
തച്ചമ്പാറ: തച്ചമ്പാറയില്‍ പെട്രോള്‍ പമ്പിന്റെ മതില് ഇടിഞ്ഞുവീണു.ഇന്ന് പുലര്‍ച്ചെ യാണ് സംഭവം. പെട്രോള്‍ ടാങ്ക് ഉണ്ടായിരുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞത്. ശ്രദ്ധയില്‍ പെട്ടയുടന്‍ പമ്പുടമ അറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സ്ഥലത്തെ ടാങ്കിലെ പെട്രോള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നത് വരെ സേന നില…