മണ്ണാര്‍ക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തദ്ദേശസ്വയം ഭരണ എക് സൈസ് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. എല്ലാ വരും ജാഗ്രത പാലിക്കണമെന്നും ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ കൂടുതല്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ദുരന്തനിവാരണ അതോറിറ്റി യുടെയും മറ്റു അധികാരികളുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജന ങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും വിവരങ്ങളും പ്രചരിപ്പി ക്കരുതെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.