അലനല്ലൂര്‍ : വെള്ളിയാര്‍പുഴ കരകവിഞ്ഞ് കോഴിഫാമിലേക്ക് വെള്ളം കയറി മൂവാ യിരം കോഴികള്‍ ചത്തു. എടത്തനാട്ടുകര പാലക്കടവ് കറുത്താര്‍വടക്കേതില്‍ സഹലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുഴയ്ക്ക് സമീപമുള്ള കൃഷിയിടത്തിലാണ് കോഴിഫാമുള്ളത്. രാവിലെ കോഴിഫാ മിലെത്തി നോക്കിയപ്പോഴാണ് രണ്ട് ഷെഡ്ഡുകളില്‍ ഒന്നില്‍ വെള്ളം കയറിയത് ശ്രദ്ധയില്‍പെട്ടത്. മൂവായിരത്തോളം കോഴികളെ രക്ഷിക്കാനായി. ഫാമിലുണ്ടായിരുന്ന കോഴിത്തീറ്റയും മറ്റുപകരണങ്ങളും നശിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരടിയോട് ഉരുള്‍ പൊട്ടലുണ്ടായപ്പോഴാണ് വെള്ളിയാര്‍ പുഴയില്‍ വലിയതോതില്‍ മലവെള്ളപ്പാച്ചി ലുണ്ടാവുകയും തീരപ്രദേശങ്ങളിലേക്ക് വെള്ളംകയറുകയും ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇത്തരത്തില്‍ വെളളപൊക്കമുണ്ടാകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!