തച്ചമ്പാറ: തച്ചമ്പാറയില്‍ പെട്രോള്‍ പമ്പിന്റെ മതില്‍ ഇടിഞ്ഞുവീണു.ഇന്ന് പുലര്‍ച്ചെ യാണ് സംഭവം. പെട്രോള്‍ ടാങ്ക് ഉണ്ടായിരുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞത്. ശ്രദ്ധയില്‍ പെട്ടയുടന്‍ പമ്പുടമ അറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സ്ഥലത്തെ ടാങ്കിലെ പെട്രോള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നത് വരെ സേന നില യുറപ്പിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെ സ്‌ക്യു ഓഫിസര്‍ കെ.ടി.ജലീല്‍, വി.സുരേഷ് കുമാര്‍, വി.നിഷാദ്, എം.ആര്‍.രാഗില്‍, പി.വിഷ്ണു. ആര്‍.വിഘ്‌നേഷ്, ജി.പ്രപഞ്ച് എന്നിവരാണ് സ്ഥലത്തുണ്ടായിരുന്നത്. കല്ലടി ക്കോട് പൊലിസുമെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!