മണ്ണാര്‍ക്കാട് : മഴയുടെ പെരുംപെയ്ത്തില്‍ താലൂക്കിലും വെള്ളപ്പൊക്കം. വീടുകളി ലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്ന് അലനല്ലൂരിലും പാലക്കയത്തുമായി രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 11 കുടുംബങ്ങളിലെ 33 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.
അലനല്ലൂര്‍ പാക്കത്തുകുളമ്പിലെ രണ്ട് കുടുംബങ്ങളെ പടകാളിപറമ്പ് അംഗനവാടിയിലേക്കാണ് മാറ്റിയത്. പൂത്തൂര്‍ തോട് കരകവിഞ്ഞതിനെ തുടര്‍ന്നായി രുന്നു നടപടി. രണ്ട് കുടുംബങ്ങളിലായി 11 പേരാണ് ഈക്യാംപിലുള്ളത്. പാലക്കയം വാക്കേടന്‍ നിരവ് ഭാഗത്തുള്ള പട്ടികവര്‍ഗക്കാരായ ഒമ്പത് കുടുംബങ്ങളെ പാലക്കയം പാരിഷ് ഹാളിലേക്ക് മാറ്റി. 22 പേരാണ് ക്യാംപിലുള്ളത്.
കരിമ്പ പഞ്ചായത്തിലെ കുണ്ടുകണ്ടം ഭാഗത്ത് തുപ്പനാട് പുഴ കരകവിഞ്ഞ് ആറോളം വീടുകളിലേക്ക് വെള്ളം കയറി. കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. തച്ചനാ ട്ടുകര രണ്ട് വില്ലേജില്‍ നാഷൗദ്, കുമരംപുത്തൂര്‍ കുളപ്പാടം ഒഴുകുപാറ ചിറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍ എന്നിവരുടെ വീടുകളിലേക്കും കഴിഞ്ഞ ദിവസം രാത്രിയിലെ മഴയില്‍ വെള്ളം കയറി. കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.
മണ്ണാര്‍ക്കാട് വടക്കുമണ്ണം വടക്കേപുറം ഷണ്‍മുഖന്റെ വീട് മഴയില്‍ ഭാഗികമായി തകര്‍ന്നു. കുമ രംപുത്തൂര്‍ സൗത്ത് പള്ളിക്കുന്നില്‍ കരുവത്തിങ്കല്‍ വീട്ടില്‍ അസൈനാരുടെ വീടിന് മുകളിലേക്ക് തെങ്ങുവീണ് ഭാഗികനാശമുണ്ടായി.
തച്ചമ്പാറയില്‍ പെട്രോള്‍ പമ്പിന്റെ മതിലിടിഞ്ഞുവീണു. മറ്റ് അപായങ്ങളില്ല. മണ്ണിടി ച്ചിലുണ്ടായ ഭാഗത്തെ ടാങ്കിലെ പെട്രോള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. വിവര മറിയിച്ചപ്രകാരം സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തിയിരുന്നു. കോട്ടോപ്പാടം ആര്യ മ്പാവില്‍ കെ.ടി.ഡി.സി. റെസ്റ്റോറന്റിന്റെ മതിലും രാത്രിയിലെ മഴയില്‍ ഇടിഞ്ഞു വീണു. മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴ ഭാഗത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ കുഴിയിലകപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതതടസമുണ്ടായി.അഗ്നിരക്ഷാസേന അംഗങ്ങളെത്തി വാഹനം റോഡില്‍ നിന്നും ഗതാഗതം പുനസ്ഥാപിച്ചു. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍ പുഴകളില്‍ വലിയോതില്‍ ജലപ്രവാഹമുണ്ടായി. അലനല്ലൂര്‍, ഇരുമ്പകച്ചോല, മൂന്നാംതോട്, കോല്‍പ്പാടം കോസ് വേകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. ചങ്ങലീരി – പൊമ്പ്ര റോഡിലെ പാലവും വെള്ളത്തില്‍ മുങ്ങി. കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളമിറങ്ങാത്തതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്തി.
റോഡില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപെട്ടിരു ന്നു. മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുള്ള കോഴിക്കോട് – പാലക്കാ ട് സര്‍വീസ് മലപ്പുറം വരെയാണ് സര്‍വീസ് നടത്തിയത്. കോയമ്പത്തൂര്‍- കോഴിക്കോട് ബസ് മണ്ണാര്‍ക്കാടും സര്‍വീസ് അവസാനപ്പിക്കുകയാണുണ്ടായത്. ഗ്രാമീണ റോഡില്‍ തെങ്കര കോല്‍പ്പാടം കോസ് വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാഞ്ഞിര ത്തേക്കും തിരിച്ചുമുള്ള ഗതാഗതവും പ്രയാസത്തിലായി.