മണ്ണാര്‍ക്കാട് : കാലവര്‍ഷം ശക്തിപ്പെട്ടതോടെ താലൂക്കില്‍ പനിയും ചുമയും ബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവുമേറുന്നു. താലൂക്ക് ഗവ. ആശുപത്രി, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളിലെല്ലാം ധാരാളം പേരാണ് ചികിത്സയ്ക്കായി എത്തു ന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് രോഗികളിലേറെയും. ചുമബാധിച്ച് കൂടുതലും ചികിത്സതേടുന്നത് കുട്ടികളും പ്രായമായവരുമാണ്്. വൈറല്‍പനി ഉള്‍പ്പ ടെയുള്ള രോഗങ്ങളും അലട്ടുന്നുണ്ട്. ഏഴുപേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനിയുണ്ടെങ്കില്‍ സ്വയംചികിത്സ പാടില്ലെന്നും ഡോക്ടറെ കണ്ട് ചികിത്സ തേടണമെ ന്നും പൂര്‍ണവിശ്രമം വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

താലൂക്ക് ആശുപത്രിയില്‍ ദിനംപ്രതി ചികിത്സ തേടുന്നവരുടെ എണ്ണം 1600 – 1800നും ഇടയിലാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലധികമായി ആശുപ ത്രിയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പനി പടര്‍ന്നുപടിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ സായാഹ്ന ഒ.പി. ആശുപത്രി യില്‍ ഉടന്‍ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പി.സീമാമു അറിയിച്ചു. നിലവില്‍ ഒ. പി. പ്രവര്‍ത്തനം രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. പിന്നീട് വരുന്ന വരെ അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാരാണ് പരിശോധിക്കാറുള്ളത്. മരുന്നുകള്‍ ക്കും ആശുപത്രിയില്‍ ക്ഷാമമില്ല.

സായാഹ്ന ഒ.പി. തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡി ക്കല്‍ സൂപ്രണ്ട് എന്നിവരുമായി ചര്‍ച്ച ചെയ്തുകഴിഞ്ഞിട്ടുണ്ട്. അനുമതി ഉത്തരവ് ലഭി ക്കേണ്ടതേയുള്ളൂ. ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ അധികസേവനമാണ് സായാ ഹ്ന ഒ.പി. യിലേക്ക് വേണ്ടത്. ഇതിനുള്ള ജീവനക്കാരുടെ കൂടിക്കാഴ്ചകളും പൂര്‍ത്തിയാ യിട്ടുണ്ട്. രാവിലത്തെ ഒ.പി.യില്‍ ജനറല്‍വിഭാഗത്തില്‍ മൂന്നിലധികം ഡോക്ടര്‍മാരുടെ സേവനമുണ്ട്. പ്രത്യേക വിഭാഗങ്ങളിലും ഡോക്ടര്‍മാരുമുള്ളതിനാല്‍ ചികിത്സ തേടുന്ന വര്‍ക്കെല്ലാം സേവനം ലഭ്യമാകുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!